
വാഷിംഗ്ടണ്‍ ഡി സി: അമേരിക്കന്‍ പൗരന്മാരല്ലാത്തവര്‍ക്കും വിദേശികള്‍ക്കും ഫെഡറല്‍ ഗവണ്‍മെന്റിന്റെ ചെറുകിട ബിസിനസ് വായ്പകള്‍ നല്‍കുന്നത് വിലക്കിക്കൊണ്ട് യുഎസ് ഭരണകൂടം പുതിയ നയം പ്രഖ്യാപിച്ചു. രാജ്യത്തെ സംരംഭകര്‍ക്ക് മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായാണ് ഈ കര്‍ശന നടപടി.
ഇനി മുതല്‍ വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ നിര്‍ബന്ധമായും അമേരിക്കന്‍ പൗരന്മാരോ (US Citizens) അല്ലെങ്കില്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ യുഎസ് നാഷണലുകളോ ആയിരിക്കണം.
നിയമപരമായ സ്ഥിരതാമസ അനുമതിയുള്ളവര്‍ക്കും ഇനി മുതല്‍ വായ്പയ്ക്ക് അര്‍ഹതയുണ്ടാവില്ല. ബിസിനസ് ഉടമസ്ഥാവകാശത്തില്‍ ഇവര്‍ക്ക് പങ്കുണ്ടാകാന്‍ പാടില്ല.
എസ്ബിഎയുടെ പ്രധാന വായ്പാ പദ്ധതികളായ 7(a), 504 എന്നിവയ്ക്ക് പുറമെ മൈക്രോലോണ്‍, ഷുവര്‍ട്ടി ബോണ്ട് പദ്ധതികളിലേക്കും ഈ നിയന്ത്രണം വ്യാപിപ്പിച്ചു.
ബിസിനസ് സ്ഥാപനത്തിന്റെ 100 ശതമാനം ഉടമസ്ഥാവകാശവും അമേരിക്കന്‍ പൗരന്മാര്‍ക്കായിരിക്കണം. വിദേശികള്‍ക്ക് 5 ശതമാനം വരെ ഓഹരി പങ്കാളിത്തം അനുവദിച്ചിരുന്ന പഴയ നിയമം റദ്ദാക്കി.
പൗരത്വം ഉറപ്പാക്കുന്നതിനായി അപേക്ഷകരുടെ രേഖകള്‍ പരിശോധിക്കുന്നതില്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും.
കാരണം:
വായ്പകള്‍ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണം റെക്കോര്‍ഡ് തലത്തില്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍, പരിമിതമായ സര്‍ക്കാര്‍ ഫണ്ട് സ്വന്തം രാജ്യത്തെ പൗരന്മാര്‍ക്ക് തന്നെ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് എസ്ബിഎ അഡ്മിനിസ്‌ട്രേറ്റര്‍ കെല്ലി ലോഫ്ലര്‍ വ്യക്തമാക്കി.