
മിഡിൽ ഈസ്റ്റ് യുദ്ധത്തിന്റെ ആദ്യത്തെ 10 ദിവസത്തിൽ ഏതാണ്ട് 140 യുഎസ് സൈനികർക്കു പരുക്കേറ്റെന്നു പെന്റഗൺ സ്ഥിരീകരിച്ചു. അതിൽ 8 പേരുടെ നില ഗുരുതരമാണെന്ന് വക്താവ് ഷോൺ പാർണൽ പറഞ്ഞു.
മറ്റു 108 പേർ ആശുപത്രി വിട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഏഴു സൈനികർ കുവൈറ്റിൽ കൊല്ലപ്പെട്ടിരുന്നു.
യുദ്ധം സംബന്ധിച്ച് ട്രംപ് ഭരണകൂടം പരസ്യ വിചാരണയിൽ വിശദീകരണം നൽകണമെന്ന് ഡെമോക്രാറ്റിക് നേതാക്കൾ ആവശ്യപ്പെട്ടു. ലക്ഷ്യങ്ങളെ കുറിച്ചു തന്നെ ട്രംപ് പറയുന്ന അഭിപ്രായങ്ങൾ മാറിമാറി വരികയാണ്. എന്താണെന്നു ഭരണകൂടത്തിനു തന്നെ സ്ഥിരതയില്ല.
അമേരിക്കയിൽ ഗ്യാസ് വില 20% വർധിച്ചെന്നു അവർ ചൂണ്ടിക്കാട്ടി.
140 US service members have been wounded: Pentagon