Image

മിഡിൽ ഈസ്റ്റ് യുദ്ധം നിയമവിരുദ്ധമെന്നു ജെഫ്രിസ്; കാരണം ട്രംപ് കോൺഗ്രസിൽ വിശദീകരിക്കണം (പിപിഎം)

Published on 11 March, 2026
മിഡിൽ ഈസ്റ്റ് യുദ്ധം നിയമവിരുദ്ധമെന്നു ജെഫ്രിസ്; കാരണം ട്രംപ് കോൺഗ്രസിൽ വിശദീകരിക്കണം (പിപിഎം)

മിഡിൽ ഈസ്റ്റിൽ യുഎസിനെ പ്രസിഡന്റ് ട്രംപ് സ്വന്തം ഇഷ്ടപ്രകാരം നിയമവിരുദ്ധമായ യുദ്ധത്തിലേക്കാണ്  വലിച്ചിഴച്ചതെന്നു യുഎസ് ഹൗസിലെ ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രിസ് (ന്യൂ യോർക്ക്) പറഞ്ഞു. യുദ്ധത്തിനു മതിയായ ന്യായം നൽകാനോ കോൺഗ്രസിന്റെ അംഗീകാരം നേടാനോ ഭരണകൂടം ശ്രമിച്ചില്ല. 

ഇറാനിൽ നിന്ന് ആക്രമണം ഉണ്ടാവാതെ യുഎസ് എന്തിനു ഈ യുദ്ധത്തിനു പോയി എന്നു ട്രംപ് വിശദീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

മിഡിൽ ഈസ്റ്റിലാകെ യുദ്ധം വ്യാപിച്ചു കഴിഞ്ഞു. കോൺഗ്രസിൽ അനുമതി ലഭിക്കാതെ ട്രംപ് യുദ്ധം മുന്നോട്ടു കൊണ്ടുപോകാൻ പാടില്ല.

ഇറാൻ നിത്യവും പ്രകോപനം സൃഷ്ടിക്കുന്നു എന്നത് ശരിയാണ്. അവരെ നേരിടാൻ നയതന്ത്രവും ഉപരോധവും ഉൾപ്പെടെയുള്ള ആയുധങ്ങളുണ്ട്. പക്ഷെ യുദ്ധത്തിന് അനുമതി നൽകേണ്ടത് കോൺഗ്രസാണ്.

"നമ്മുടെ സൈനികരെ അപകടത്തിലേക്കു തള്ളി വിടുന്നതിനു മുൻപ് അതിനു മതിയായ കാരണമുണ്ടെന്നു ജനങ്ങളെ ബോധ്യപ്പെടുത്തണം. അമേരിക്കൻ സൈനികർ യുദ്ധത്തിൽ കൊല്ലപ്പെട്ടു കഴിഞ്ഞു. ധീരന്മാരും ദേശഭക്തരുമായ ഏഴു പേർ."  

Hakeem Jeffries calls Iran war ‘unlawful war of choice’

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക