Image

ഇറാന്റെ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മുജതബ ഖമനേയിയ്ക്ക് പരിക്കേറ്റതായി റിപ്പോർട്ട്

Published on 10 March, 2026
ഇറാന്റെ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മുജതബ ഖമനേയിയ്ക്ക് പരിക്കേറ്റതായി  റിപ്പോർട്ട്

ടെഹ്‌റാൻ: അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നതനേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മകൻ മുജ്തബ ഖമനേയിയെ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു. പുതിയ പരമോന്നത നേതാവായി മുജതബ ഖമനേയി സ്ഥാനമേൽക്കാനിരിക്കെ യുദ്ധത്തിൽ അദ്ദേഹത്തിന് പരിക്കേറ്റതായി സ്ഥിരീകരണം വന്നിരിക്കുകയാണ്. സ്ഥാനാരോഹരണവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇറാനിയൻ സ്‌റ്റേറ്റ് ടിവിയാണ് ഇക്കാര്യം സ്ഥിരികരിക്കുന്നത്.

റമദാൻ യുദ്ധത്തിലെ ‘ജൻബാസ്’ എന്നാണ് മുജ്തബ ഖമനേയിയെ ഇറാനിയൻ ടിവി വിശേഷിപ്പിച്ചത്. ശത്രുക്കളാൽ പരിക്കേൽക്കുന്നവരെയാണ് ഇങ്ങനെ പരാമർശിക്കുന്നത്. പരിക്കുകളെ കുറിച്ചോ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചോ കൂടുതൽ വിശദീകരണം നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ പിതാവും പരമോന്നത നേതാവുമായിരുന്ന ആയത്തുള്ള അലി ഖമനേയിയും മാതാവും സഹോദരിയുമടക്കം ഫെബ്രുവരി 28-ന് ടെഹ്റാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.


88 പുരോഹിതന്മാരുൾപ്പെട്ട പണ്ഡിതസഭയാണ് 56-കാരനായ മുജ്താബയെ ആ പദവിയിലേക്ക് തിരഞ്ഞെടുത്തത്. ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോറും (ഐ.ആർ.ജി.സി.) ഇറാന്റെ പിന്തുണയുള്ള ലെബനനിലെ സായുധസംഘമായ ഹിസ്ബുള്ളയും മുജ്തബയുടെ നേതൃത്വം അംഗീകരിച്ചു

Join WhatsApp News
വിദ്യാധരൻ 2026-03-11 00:32:18
The rainbow belongs to the god, that is, the god of the Bible claims. The rainbow doesn't represent anything else. It is a sign of the destroyer god, the god of flood, placed in the sky as a promise that he won’t destroy humans and other living things by flood. But thousands to millions are killed by the flood every year. Is there another god superior to the flood god, or did the god forget his promise? Maybe; the god has found other methods to kill; to kill by plagues, epidemics, or the best of his tools, the war.The god too evolved along with humans!!! മഴവില്ല് ദൈവത്തിൻറെതാണ് എന്നാണ് ബൈബിൾ പറയുന്നത്. മഴവില്ല് മറ്റൊന്നിനെയും പ്രതിനിധീകരിക്കുന്നില്ല. വെള്ളപ്പൊക്കത്തിൻറ്റെ ദേവനായ നശിപ്പിക്കുന്ന ദൈവം, മനുഷ്യരെയും മറ്റ് ജീവജാലങ്ങളെയും വെള്ളപ്പൊക്കത്താൽ നശിപ്പിക്കില്ലെന്ന് ആകാശത്ത് സ്ഥാപിച്ച അടയാളമാണിത്. എന്നാൽ എല്ലാ വർഷവും ആയിരക്കണക്കിന് മുതൽ ദശലക്ഷക്കണക്കിന് ആളുകൾ വരെ വെള്ളപ്പൊക്കത്തിൽ കൊല്ലപ്പെടുന്നു. വെള്ളപ്പൊക്ക ദൈവത്തേക്കാൾ ശ്രേഷ്ഠനായ മറ്റൊരു ദൈവമുണ്ടോ അതോ ദൈവം തന്റെ വാഗ്ദാനം മറന്നുപോയോ? ഒരുപക്ഷേ; കൊല്ലാൻ ദൈവം മറ്റ് മാർഗ്ഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്; പ്ലേഗുകൾ, പകർച്ചവ്യാധികൾ അല്ലെങ്കിൽ യുദ്ധമെന്ന ഏറ്റവും മികച്ച ഉപകരണം കൊണ്ട് കൊല്ലുക എന്നത്. ദൈവവും മനുഷ്യരോടൊപ്പം പരിണമിച്ചു!!!!
വിദ്യാധരൻ 2026-03-11 01:01:38
rigvede yuddhasya niyamaah 6-75:15 yavat nirdharitah santi, teshu kanchit bhangam krutva yoddha narakam gamishyati iti ch . sharasya agram visham maa kuru rogi vruddhan va na akramayantu balam striyam va na akramayantu prushthatah akramanam na kurvantu {The Rig Veda sets down the rules of war at 6-75:15, and says that a warrior will go to hell if he breaks any of them. do not poison the tip of your arrow do not attack the sick or old do not attack a child or a woman do not attack from behind} ഋഗ്വേദം 6-75:15-ൽ യുദ്ധനിയമങ്ങൾ നിർദ്ദേശിക്കുന്നു, അതിൽ ഏതെങ്കിലും ലംഘിച്ചാൽ ഒരു യോദ്ധാവ് നരകത്തിൽ പോകുമെന്ന് പറയുന്നു. നിങ്ങളുടെ അമ്പിന്റെ അഗ്രത്തിൽ വിഷം പുരട്ടരുത് രോഗികളെയോ വൃദ്ധരെയോ ആക്രമിക്കരുത് കുട്ടിയെയോ സ്ത്രീയെയോ ആക്രമിക്കരുത് പിന്നിൽ നിന്ന് ആക്രമിക്കരുത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക