Image

ഇറാൻ സംഘർഷം ഉത്കണ്ഠ ഉളവാക്കുന്നു, ഇന്ത്യക്കാർ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്; ആശങ്ക പ്രകടിപ്പിച്ച് വിദേശകാര്യ മന്ത്രാലയം

Published on 03 March, 2026
 ഇറാൻ സംഘർഷം ഉത്കണ്ഠ ഉളവാക്കുന്നു,  ഇന്ത്യക്കാർ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്; ആശങ്ക പ്രകടിപ്പിച്ച് വിദേശകാര്യ മന്ത്രാലയം

ഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന ആക്രമണങ്ങളിലും മരണങ്ങളിലും ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. പ്രശ്നപരിഹാരത്തിനായി നയതന്ത്ര ചർച്ചകളിലേക്കും സംയമനത്തിലേക്കും തിരിച്ചുപോകണമെന്ന് കേന്ദ്ര സർക്കാർ വീണ്ടും ആവശ്യപ്പെട്ടു. സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

കുറച്ചു ദിവസങ്ങളായി ഗൾഫ് മേഖലയിലുണ്ടായ ആക്രമണങ്ങളിൽ ചില ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെടുകയോ ചിലരെ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഏകദേശം ഒരു കോടിയോളം ഇന്ത്യക്കാർ മേഖലയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ടെന്നും മന്ത്രാലയം എടുത്തുപറഞ്ഞു.

സംഘർഷങ്ങളിലേക്ക് നീങ്ങരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു. വിശുദ്ധ റമദാൻ മാസത്തിൽ മേഖലയിലെ സാഹചര്യം കൂടുതൽ വഷളാകുന്നത് ദൗർഭാഗ്യകരമാണെന്ന് ഇന്ത്യ നിരീക്ഷിച്ചു. ഫെബ്രുവരി 28-ന് സംഘർഷം തുടങ്ങിയപ്പോൾ തന്നെ ഇന്ത്യ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ഇന്ത്യയ്ക്ക് തങ്ങളുടെ പൗരന്മാരെയും വ്യാപാര പാതകളെയും ഊർജ്ജ വിതരണ ശൃംഖലകളെയും ബാധിക്കുന്ന സംഭവവികാസങ്ങളെ അവഗണിക്കാൻ കഴിയില്ലെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.

അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ ആക്രമണങ്ങളെത്തുടർന്ന് ഇറാൻ തിരിച്ചടി തുടങ്ങിയതോടെയാണ് ഗൾഫ് മേഖല യുദ്ധസമാനമായ സാഹചര്യത്തിലേക്ക് മാറിയത്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യം വച്ചാണ് ഇറാൻ ആക്രമണം തുടരുന്നത്.

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-03 20:57:38
"യുദ്ധങ്ങൾ ക്ഷാമങ്ങൾ ഭൂകമ്പം... പല വ്യാധീകളാൽ ജനം നശിച്ചീടുമ്പോൾ... രാജ്യം രാജ്യങ്ങളോടെതിർത്തു തുടങ്ങിയല്ലോ ,ഒരുങ്ങീടാം". ((പാട്ടിലെ വരികൾ ആണ്.)) ആയിരക്കണക്കിന് മനുഷ്യർ മരിച്ചാലെന്ത് , നമ്മുടെ കർത്താവായ യേശുവിന്റെ വരവ് അടുത്തു , നമുക്ക് ഒരുങ്ങി നിൽക്കാം. ലോകത്തിൽ എവിടെ യുദ്ധം ഉണ്ടായാലും അത് പെന്റെ കുസ്താ കാർക്ക് സന്തോഷത്തിന്റെ നാളുകൾ ആണ്. ((മത്തായിയുടെ സുവിശേഷം അദ്ധ്യായം 24 + വെളിപ്പാട് പുസ്തകവും.)) ബൈബിളിലെ പ്രവചനം പൂർത്തിയാകാൻ പോകുന്നു എന്നും പറഞ്ഞ് ശരിക്കും തുള്ളും.. ശരിക്കും 'സൈക്കോ പാത്തുകൾ'. ഓരോ അവസ്ഥ. Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-04 12:04:23
💥🔥.ഫയങ്കര ഫുത്തിയാ എല്ലാവർക്കും. അങ്ങനെയിനി ആരും 'പൊത്തുകുത്തി' ഇരിക്കേണ്ടാ. ഇനി മുതൽ ആരും അങ്ങനെ പുണ്യവാളൻമാർ ചമയേണ്ടാ.. ഇനി മുതൽ ആരും മാത്തുള്ളയെ കുറ്റപ്പെടുത്തിയിട്ടു അങ്ങനെ അങ്ങ് രക്ഷപ്പെട്ട് ഓടാൻ തുനിയേണ്ടാ .... ഇവിടെ എഴുതുന്ന ഓരോരുത്തരും, പ്രതികരിക്കുന്ന ഓരോരുത്തരും, വായിക്കുന്ന ഓരോരുത്തരും, അവരുടെ പങ്കാളികളും, മക്കളും, മരുമക്കളും കൊച്ചുമക്കളും എല്ലാം - ഞായറാഴ്ച എന്നൊരു ദിവസം ഉണ്ടെങ്കിൽ, അന്ന് രാവിലെ 9 മണി എന്നൊരു സമയം ഉണ്ടെങ്കിൽ , പേടിച്ചു വിറച്ച് പോയിരിക്കും പള്ളിയിൽ.(അച്ചൻ പേടി). എന്നാൽ എന്റെ ചോദ്യങ്ങൾ വരുമ്പോളോ എല്ലാവരും നല്ല പിള്ള ചമയുന്നു , എന്നിട്ട് "അവനെ ക്രൂശിക്ക" , " അവനെ ക്രൂശിക്ക" എന്ന് മാത്തുള്ളയെ നോക്കി അട്ടഹസിക്കുന്നു. തനി Escapism. ഏതായാലും അതിനി മുതൽ വേണ്ടാ. ഊkkum upaദേശവും ഇനി മുതൽ ഒരുമിച്ചു വേണ്ടാ. ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്കു ഡാഷിനു സ്‌ട്രെങ്ത് ഉള്ള ഏതു നാമധേയ ക്രിസ്തിയാനിക്കും "പാസ്റ്റർഭാഷ" ഉപയോഗിക്കാതെ എഴുന്നേറ്റു നിന്ന് ലളിതമായി ഉത്തരം പറയാം. ചോദ്യം -: ശരിക്കും, വാസ്തവമായും, "ഡെത്തിന് മുൻപാണോ ജീവിതം ഉള്ളത്, അതോ, മരണ ശേഷമാണോ ലൈഫ് ഉള്ളത് " ?? എന്തു പറയുന്നു???? മിണ്ടത്തില്ല ഒരുത്തനും. Hot ഡോഗ് തൊണ്ടയിൽ ക്രോസ്സ് screw ആയിക്കാണും. 😡👹 ((പതിനൊന്നു കോടി രൂപ സമ്മാനം തരും എന്റെ കയ്യിലെ ഒരു ഡോളർ bill -ലെ സീരിയൽ നമ്പർ പ്രാർത്ഥിച്ച് കണ്ടു പിടിച്ച് പ്രവചിക്കുന്ന ആൾക്ക് ; എന്റെ ഇടത്തേ കയ്യിലെ നടുവിരലിലെ അരിമ്പാറ പ്രാർത്ഥിച്ച് മാറ്റുന്നവർക്ക്. )) Rejice ജോൺ
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-04 12:18:32
(അ)വിശുദ്ധ വേദ പുസ്തകത്തിലെ (ദുർ)വാക്യങ്ങളെ അധികരിച്ചുള്ള (വി) റെജീസിന്റെ 03/04/2026 ബുധനാഴ്ചത്തെ 2ചോദ്യങ്ങൾ : - (a). നാല് സുവിശേഷങ്ങൾ ഏശുവിന്റെ Contemporaries ആരെങ്കിലും ആണോ എഴുതിയത്, അതോ ഏശു ചത്തു കഴിഞ്ഞ് 80- 100 വർഷങ്ങൾക്കു ശേഷം ആരെങ്കിലും കേട്ടു കേൾവിയുടെ പഴമൊഴിയിലോ, പാഴ് മൊഴിയിലോ എഴുതി ഉണ്ടാക്കിയതാണോ??? അതോ, കയ്യിൽ നിന്നും ഇട്ട് എഴുതിയുണ്ടാക്കിയ "പൊക്കിയടി സാഹിത്യം" ആണോ??അല്ലേ??🫣 (b). എല്ലാ കാര്യത്തിനും വളരെ കൃത്യത ഉണ്ടെന്ന് നിങ്ങൾ വീമ്പിളക്കുന്ന ഏശുസാർ ഏതു വർഷം, ഏതു മാസം, ഏതു ആഴ്ച ഏതു ദിവസം ഏതു സമയം എവിടെ Land ചെയ്യുമെന്ന് ആർക്കെങ്കിലും അറിയാമോ? പറയുമ്പം എല്ലാം പറയണമല്ലോ അല്ലേ??? ശുഭ ദിനം !!!. 🤣
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-04 13:51:11
💥ശ്രീ.മാത്തുള്ളാഹ് ചോദ്യങ്ങൾ ഉണ്ട്- : എല്ലാ മതങ്ങളും ഒരു കഥയിൽ നിന്നല്ലേ തുടങ്ങുന്നത് ??. എല്ലാ മതങ്ങൾക്കും പെട്ടെന്ന് കീറിപോകുന്ന കടലാസ്സിൽ മനുഷ്യന്റെ മഷി കൊണ്ട് എഴുതിയ ഒരു പൊട്ട, പാട്ട പുസ്തകം ഇല്ലേ?? Old Testament ഏശു ജനിക്കുന്നതിനും ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപേ യഹൂദർക്ക് വേണ്ടി മാത്രം എഴുതപ്പെട്ട പുസ്തകം അല്ലേ??? ഈജിപ്തിലെ 'ഹോറസ്' ജനിച്ചത് "ഐസിസ് ' എന്ന കന്യകയായ, പുരുഷ സ്പർശം ഏൽക്കാത്ത യുവതിക്ക് അല്ലേ??? പഴമ്പുരാണങ്ങളിലെ ഒത്തിരി ഹിന്ദു ദൈവങ്ങൾ കന്യകയ്ക്ക് ജനിച്ച്, miracle ചെയ്ത്, മരിച്ച് ഉയിർത്തിട്ടില്ലേ??? ഗ്രീസിൽ "ഡയനയ്‌സിസ്' വെള്ളത്തെ വീഞ്ഞ് ആക്കിയില്ലേ??? പെർഷ്യയിൽ 'മിത്രാസ്" ഡിസംബർ 25 ന് അല്ലേ ഒരു കന്യക ആയ പെണ്ണിന് ബീജം കൂടാതെ ജനിച്ചത്?? അപ്പവും വീഞ്ഞും അല്ലേ അവർ ദിവ്യ വസ്തുക്കൾ ആയി ഉപയോഗിച്ചിരുന്നത്??? പേഗൻ വിശ്വാസങ്ങളുടെ Carbon കോപ്പി അല്ലേ ഏശു എന്ന കഥാപാത്രവും ക്രിസ്ത്യാനി എന്ന മതവും.????? അല്ലേ മാത്തുള്ളേ?? 🤔🤣 ഇതെല്ലാം പാട്ട myths അല്ലേ?? ഇനിയും ഉണ്ട് ചോദ്യങ്ങൾ. അത്, നാളെ. 💪 Rejice
Sunil 2026-03-04 15:44:25
Rejice, the first 3 gospels [ synoptics] are written about 70 years after Jesus. Mathew, Mark and Luke are by this time gone. Someone else must have written these after hearing from them. The fourth Gospel, I believe, written by St. John. Synoptic Gospels do not portray Jesus as God but St. John pictures Jesus as God and gives us a lot of his own theories. St. Paul completes that picture. Second coming of Jesus is a myth. Priests and pastors use the second coming for their survival. They will go out of business if there is no second coming. Jesus fulfilled His mission and does not have to come again.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-04 16:16:27
💥🔥എനിക്ക് തോന്നുന്നത് സുനിലേ, Mark 70 വർഷം.. സമ്മതിച്ചു. പക്ഷേ മറ്റെല്ലാം 100 നു മുകളിൽ വർഷങ്ങൾ കഴിഞ്ഞല്ലേ ഉണ്ടായത്. അതുപോലെ പരസ്പരം copy അടിച്ചതല്ലേ... അതു പോലെ ലൂക്കോസും മത്തായിയും ഒക്കെ റിയൽ മനുഷ്യർ ആയിരുന്നോ?? വെളിപ്പാടിന്റെ പുസ്തകം തലയ്ക്ക് വെളിവില്ലാത്ത ആരോ എഴുതിയതല്ലേ?? പിന്നെ, ഏശു 'സപ്ളി' എഴുതാൻ വേണ്ടി ഒരു വരവൂടെ വരില്ല. അതൊരു കോത്താമ്പി കഥയാണ്. ((അല്ലെങ്കിൽ അച്ചന്മാരുടെ തട്ടുകട പൂട്ടും)).അദ്ദേഹം വന്നു, കാര്യങ്ങൾ നടത്തി, പോയി. ഈ ദൈവം എന്ന് പറയുന്നത് തന്നേ സുനിലേ , 12 വരി Express High Way -ലെ കാളവണ്ടി ആണല്ലോ. 🤣 Rejice
ബ്. യേശുദാസൻ 2026-03-04 16:21:09
ലക്ഷക്കണക്കിന് മലയാളികൾ പൊരിവെയിലിൽ ജോലി ചെയ്ത് ജീവിക്കുന്ന പ്രദേശമാണ് യുദ്ധത്തിൽ ഉൾപ്പെട്ടിട്ടുള്ള രാജ്യങ്ങൾ. അവർക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക