Image

കാണാതായ കുട്ടിയെ കണ്ടെത്തി പ്രതി പിടിയില്‍: അംബര്‍ അലര്‍ട്ട് പിന്‍വലിച്ചു.

പി പി ചെറിയാന്‍ Published on 23 February, 2026
കാണാതായ കുട്ടിയെ കണ്ടെത്തി പ്രതി പിടിയില്‍: അംബര്‍ അലര്‍ട്ട്  പിന്‍വലിച്ചു.

ഫീനിക്‌സ് : വെള്ളിയാഴ്ച രാത്രി കാണാതായ കെഹ്ലാനി റോജേഴ്സിനെ (3 വയസ്സ്) ഞായറാഴ്ച രാവിലെ ഫീനിക്‌സില്‍ നിന്ന് സുരക്ഷിതയായി കണ്ടെത്തി.

കുട്ടിയെ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്ന മറീന നൊറിഗ (23) എന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഒരു ഗ്യാസ് സ്റ്റേഷന് സമീപം ഇവരെ കണ്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ രക്ഷിക്കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സഹായം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കുട്ടിയുടെ പിതാവ് മറീനയ്ക്ക് സ്വന്തം വീട്ടില്‍ അഭയം നല്‍കിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാത്രി പെട്ടെന്ന് കുട്ടിയെയും കൊണ്ട് ഇവര്‍ അപ്രത്യക്ഷമാവുകയായിരുന്നു.

കുട്ടി ആരോഗ്യവതിയാണെന്നും നിലവില്‍ സുരക്ഷിതയാണെന്നും അധികൃതര്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന അംബര്‍ അലര്‍ട്ട്  പിന്‍വലിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക