
യുഎസ് നോർത്ത്ഈസ്റ്റും മിഡ്-അറ്റ്ലാന്റിക്കും വാരാന്ത്യത്തിൽ കനത്ത മഞ്ഞുപാതം കാണുമെന്നു കാലാവസ്ഥാ പ്രവചനം ഏറെക്കുറെ ഉറപ്പിച്ചു. എമർജൻസി ഉദ്യോഗസ്ഥർ മറ്റൊരു ശൈത്യ കൊടുംകാറ്റിനു തയാറെടുക്കുകയാണ്.
ഒരടി വരെ ഉയരത്തിൽ മഞ്ഞു കുമിഞ്ഞുകൂടാമെന്നു വെതർ പ്രെഡിക്ഷൻ സെന്ററിലെ വിദഗ്ദ്ധൻ കോഡി സ്നെല്ലിനെ ഉദ്ധരിച്ചു 'ന്യൂ യോർക്ക് ടൈംസ്' പറഞ്ഞു. ആഞ്ഞടിക്കുന്ന കാറ്റിനു പുറമെ തീരാ പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും ഉണ്ടാവാം.
ശനിയാഴ്ച്ച രാത്രിയോടെ കാറ്റു രൂപം കൊള്ളും. ഞായറാഴ്ച്ച പകൽ മഞ്ഞു പെയ്യും, തിങ്കളാഴ്ചയും തുടരും.
ബോസ്റ്റണും ഫിലാഡെൽഫിയയ്ക്കും ഇടയിൽ ആറിഞ്ചു സ്നോ നിറയുമെന്നാണ് വിദഗ്ദ്ധ നിഗമനം. നാഷണൽ വെതർ സർവീസ് ന്യൂ യോർക്ക് സിറ്റിയിലും പരിസരത്തും 6 മുതൽ 12 ഇഞ്ച് വരെ പ്രതീക്ഷിക്കുന്നു.
മഞ്ഞുവീഴ്ച്ച 18 മുതൽ 24 മണിക്കൂർ വരെ നീളാം.
വാഷിംഗ്ടൺ ഡി സി പോലെ ചിലയിടങ്ങളിൽ മഞ്ഞു വീഴും മുൻപ് കഠിനമായ തണുപ്പുള്ള മഴ പ്രതീക്ഷിക്കാം. മഞ്ഞു മരങ്ങളിലും വൈദ്യുതി കമ്പികളിലും കനത്തു പ്രശ്നങ്ങൾ സൃഷ്ടിക്കും.
North East, Mid-Atlantic face another winter storm