Image

അമേരിക്കൻ വിനോദസഞ്ചാരി കൊല്ലപ്പെട്ട ഹംപി കൂട്ടബലാത്സംഗ-കൊലപാതക കേസ്: മൂന്ന് പ്രതികൾക്കും വധശിക്ഷ

Published on 16 February, 2026
അമേരിക്കൻ വിനോദസഞ്ചാരി കൊല്ലപ്പെട്ട  ഹംപി കൂട്ടബലാത്സംഗ-കൊലപാതക കേസ്:  മൂന്ന് പ്രതികൾക്കും വധശിക്ഷ

തെലങ്കാന: ഹംപി കൂട്ടബലാത്സംഗ കേസിൽ മൂന്ന് പ്രതികൾക്കും വധശിക്ഷ വിധിച്ച് കോടതി. വിദേശ വനിതയടക്കം രണ്ടുപേരെ ബലാത്സംഗം ചെയ്ത കേസിലാണ് ഗംഗാവതി കോടതി ശിക്ഷ വിധിച്ചത്. മല്ലേഷ് (22), സായി (21), ശരണപ്പ (27) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2025 മാർച്ചിൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.

 ഇസ്രയേലി സ്വദേശിയായ വിദേശ വനിതയെയും ഹോംസ്റ്റേ നടത്തിപ്പുകാരിയെയും ആണ് പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഒപ്പമുണ്ടായിരുന്ന അമേരിക്കൻ വിനോദസഞ്ചാരിയെ കൊലപ്പെടുത്തുകയും ചെയ്തു. വിദേശ വനിതകളെ കൂടാതെ മറ്റ് രണ്ട് ആഭ്യന്തര വിനോദസഞ്ചാരികളെയും പ്രതികൾ അതിക്രൂരമായി തല്ലിച്ചതച്ചിരുന്നു.

അത്യന്തം ക്രൂരവും സമൂഹത്തെ നടുക്കിയതുമായ കുറ്റകൃത്യമാണിത് എന്ന് കോടതി നിരീക്ഷിച്ചു.

കേസിന്റെ വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളും സാക്ഷിമൊഴികളും പരിശോധിച്ച ശേഷമാണ് പ്രതികൾക്കെതിരെ കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തിയത്. കുറ്റകൃത്യത്തിന്റെ ഭീകരതയും ഇരകൾക്കു നേരിട്ട ദുരിതവും പരിഗണിച്ചാണ് ഏറ്റവും കർശനമായ ശിക്ഷയായ വധശിക്ഷ വിധിച്ചതെന്ന് കോടതി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക