Image

ഹൂസ്റ്റണില്‍ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ ദമ്പതികള്‍ മരിച്ച നിലയില്‍; കൊലപാതകത്തിന് ശേഷം ആത്മഹത്യയെന്ന് സംശയം

പി പി ചെറിയാന്‍ Published on 14 February, 2026
ഹൂസ്റ്റണില്‍ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ ദമ്പതികള്‍ മരിച്ച നിലയില്‍; കൊലപാതകത്തിന് ശേഷം ആത്മഹത്യയെന്ന് സംശയം

ഹൂസ്റ്റണ്‍: ഡൗണ്‍ടൗണ്‍ ഹൂസ്റ്റണിലെ ഒരു അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ യുവതിയെയും യുവാവിനെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാത്രി ഫാനിന്‍ സ്ട്രീറ്റിലെ അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. യുവാവ് യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അപ്പാര്‍ട്ട്മെന്റിന് പുറത്ത് രക്തം തളംകെട്ടി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസിയാണ് പൊലീസിനെ വിവരമറിയിച്ചത്.

24 വയസ്സുള്ള യുവതിയെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവിന്റെ മൃതദേഹവും ലഭിച്ചത്.

ഹൂസ്റ്റണ്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇത് ഒരു 'മര്‍ഡര്‍-സൂയിസൈഡ്' (കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യ) കേസാണെന്ന് കരുതുന്നു. യുവാവ് യുവതിയെ വെടിവെച്ച ശേഷം സ്വയം നിറയൊഴിക്കുകയായിരുന്നു എന്നാണ് സൂചന.

സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക