Image

സിഖ് വിഘടനവാദി നേതാവിനെ വധിക്കാന്‍ ഗൂഢാലോചന: നിഖില്‍ ഗുപ്ത കുറ്റസമ്മതം നടത്തി

പി പി ചെറിയാന്‍ Published on 14 February, 2026
സിഖ് വിഘടനവാദി നേതാവിനെ വധിക്കാന്‍ ഗൂഢാലോചന: നിഖില്‍ ഗുപ്ത കുറ്റസമ്മതം നടത്തി

ന്യൂയോര്‍ക്ക്: അമേരിക്കയില്‍   സിഖ് വിഘടനവാദി നേതാവിനെ വധിക്കാന്‍ വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തിയെന്ന കേസില്‍ ഇന്ത്യന്‍ പൗരനായ നിഖില്‍ ഗുപ്ത കുറ്റസമ്മതം നടത്തി. ഫെബ്രുവരി 13-ന് ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയില്‍ ഹാജരായ ഗുപ്ത, തനിക്കെതിരെയുള്ള മൂന്ന് കുറ്റങ്ങളും സമ്മതിക്കുകയായിരുന്നു.

വധഗൂഢാലോചന, വാടകക്കൊലപാതക ശ്രമം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ മൂന്ന് കുറ്റങ്ങളാണ് ഗുപ്ത സമ്മതിച്ചത്. ഇതോടെ മാസങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് അന്ത്യമായി.

സിഖ് നേതാവിനെ വധിക്കാന്‍ 15,000 ഡോളര്‍ അഡ്വാന്‍സ് നല്‍കിയതായും ഇതിനായി ഇടനിലക്കാരെ ഉപയോഗിച്ചതായും പ്രോസിക്യൂഷന്‍ കണ്ടെത്തിയിരുന്നു.

2023 ജൂണില്‍ ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് വിമാനത്താവളത്തില്‍ വെച്ചാണ് ഗുപ്ത അറസ്റ്റിലായത്. പിന്നീട് ഇയാളെ അമേരിക്കയ്ക്ക് കൈമാറുകയായിരുന്നു.

വധഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്.  മാര്‍ച്ച് 15-ന് കേസ് വീണ്ടും പരിഗണിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക