
സൗത്ത് കരോലിന: അമേരിക്കയിലെ സൗത്ത് കരോലിനയില്‍ മീസില്‍സ് (അഞ്ചാംപനി) ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. പുതിയതായി 17 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 950 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
രോഗം ബാധിച്ചവരില്‍ ഭൂരിഭാഗവും (883 പേര്‍) വാക്‌സിന്‍ എടുക്കാത്തവരാണ്. 26 പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവരായിരുന്നു.
ഒക്ടോബറില്‍ ആരംഭിച്ച ഈ രോഗവ്യാപനം നിലവില്‍ ഗ്രീന്‍വില്‍, സ്പാര്‍ട്ടന്‍ബര്‍ഗ് തുടങ്ങിയ വടക്കുപടിഞ്ഞാറന്‍ മേഖലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
186 പേര്‍ നിലവില്‍ ക്വാറന്റൈനിലും 9 പേര്‍ ഐസൊലേഷനിലുമാണ്. പ്രതിദിന കേസുകളില്‍ നേരിയ കുറവുണ്ടാകുന്നുണ്ടെങ്കിലും രോഗവ്യാപനം കുറഞ്ഞുവെന്ന് ഉറപ്പിച്ചു പറയാറായിട്ടില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
2026-ന്റെ തുടക്കം മുതല്‍ അമേരിക്കയിലാകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മീസില്‍സ് കേസുകളുടെ എണ്ണം ഫെബ്രുവരി 12-ലെ കണക്കനുസരിച്ച് 910 ആണ്.