Image

റിലയൻസിനു വെനസ്വേലൻ എണ്ണ നേരിട്ടു വാങ്ങാനുള്ള ലൈസൻസ് യുഎസ് നൽകി (പിപിഎം)

Published on 13 February, 2026
റിലയൻസിനു വെനസ്വേലൻ എണ്ണ നേരിട്ടു വാങ്ങാനുള്ള ലൈസൻസ് യുഎസ് നൽകി (പിപിഎം)

വെനസ്വേലൻ ഏകാധിപതി നിക്കൊളാസ് മഡുറോയെ യുഎസ് ജയിലിൽ അടച്ച ശേഷം ആ രാജ്യത്തിൻറെ എണ്ണ നിക്ഷേപം കൈയടക്കിയ യുഎസ് ഇന്ത്യയുടെ റിലയൻസ് ഇൻഡസ്ട്രീസിനു വെനസ്വേലൻ എണ്ണ നേരിട്ടു വാങ്ങാനുള്ള ലൈസൻസ് നൽകിയെന്നു റിപ്പോർട്ട്.

ജനറൽ ലൈസൻസ് ലഭിച്ചാൽ വെനസ്വേലയുടെ എണ്ണ വാങ്ങാനും കയറ്റുമതി ചെയ്യാനും ശുദ്ധീകരിക്കാനും അനുമതി ലഭിക്കുന്നു. ലോകത്തു ഏറ്റവുമധികം എണ്ണ നിക്ഷേപമുള്ള വെനസ്വേലയുടെ മേൽ യുഎസ് ഉപരോധം ഏർപെടുത്തുന്നതിനു മുൻപ് 2025 വരെ റിലയൻസ് അവിടന്ന് എണ്ണ വാങ്ങിയിരുന്നു. ഇനി ഉപരോധ തടസമില്ലാതെ വീണ്ടും വാങ്ങാം.

റഷ്യൻ ക്രൂഡ് ഓയിലും വാങ്ങിയിരുന്ന കമ്പനി അതു ശുദ്ധീകരിച്ചു യൂറോപ്പിൽ വിറ്റുവന്നു. റഷ്യൻ എണ്ണ വാങ്ങരുതെന്നു യുഎസ് ഇന്ത്യയുടെ മേൽ സമ്മർദം ചെലുത്താൻ തുടങ്ങിയ ശേഷം റിലയൻസ് അത് കുറച്ചു തുടങ്ങി എന്നാണു റിപ്പോർട്ട്.

വെനസ്വേലൻ എണ്ണയുടെ കയറ്റുമതിക്ക് റിലയൻസ് ബന്ധം യുഎസിനു സഹായകമാവുമെന്നു 'ഇക്കണോമിക് ടൈംസ്' പറയുന്നു. വെനസ്വേലയുടെ ഹെവി ക്രൂഡ് ഡിസ്‌കൗണ്ടിലാണ് ലഭിക്കുക.

റിലയൻസിന്റെ രണ്ടു റിഫൈനറികളിലായി ദിവസേന 1.4 മില്യൺ ക്രൂഡ് സംസ്‌കരിക്കാനാവും.

Reliance gets US license to buy Venezuelan oil 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക