Image

ബംഗ്ലാദേശിൽ ബി എൻ പിക്കു തകർപ്പൻ വിജയം; താരിഖ് റഹ്‌മാൻ പ്രധാനമന്ത്രിയാകും (പിപിഎം)

Published on 13 February, 2026
ബംഗ്ലാദേശിൽ ബി എൻ പിക്കു തകർപ്പൻ വിജയം; താരിഖ് റഹ്‌മാൻ പ്രധാനമന്ത്രിയാകും (പിപിഎം)

ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബി എൻ പി) പാർലമെന്റ് തിരഞ്ഞെടുപ്പിൽ തകർപ്പൻ ഭൂരിപക്ഷത്തിലേക്കു കുതിക്കയാണെന്നു ചെയർമാൻ താരിഖ് റഹ്‌മാൻ അവകാശപ്പെട്ടു. വ്യാഴാഴ്ച്ച നടന്ന വോട്ടെടുപ്പിൽ ജമാ അത്തെ ഇസ്ലാമി പാർട്ടിയെ ബി എൻ പി ബഹുദൂരം പിന്തള്ളി.

പതിനേഴു വർഷം യുകെയിൽ കഴിയേണ്ടി വന്ന റഹ്‌മാൻ (60) അടുത്ത പ്രധാനമന്ത്രിയാവും. മുൻ പ്രസിഡന്റും സൈനിക മേധാവിയും ആയിരുന്ന സിയാവുർ റഹ്‌മാന്റെയും രണ്ടു തവണ പ്രധാനമന്ത്രി ആയിരുന്ന ബീഗം ഖാലിദ സിയയുടെയും പുത്രനാണ്. ഖാലിദ സിയയുടെ മരണത്തോടെയാണ് അദ്ദേഹം നാട്ടിലേക്കു തിരിച്ചു വന്നത്.

വ്യാഴാഴ്ച്ച വോട്ടെടുപ്പ് കഴിഞ്ഞയുടൻ വോട്ടെണ്ണൽ ആരംഭിച്ചിരുന്നു. ബി എൻ പിക്കു ഭൂരിപക്ഷം ഉറപ്പായെന്നു അർധരാത്രിയോടെ മാധ്യമങ്ങൾ സ്ഥിരീകരിച്ചു.

വോട്ടര്മാര്ക്കു പണം കൊടുത്തതിനു ഒരു ജമാ അത്തെ നേതാവിനെ അറസ്റ്റ് ചെയ്തു. അങ്ങിങ്ങായി അക്രമം നടന്നിട്ടുമുണ്ട്.


BNP chairman claims 'historic victory' in Bangladesh
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക