Image

തട്ടിക്കൊണ്ടുപോകല്‍ കേസ്: വ്യാജ ആരോപണമുന്നയിച്ചവര്‍ക്കെതിരെ ഇന്ത്യന്‍ വംശജന്‍ കോടതിയിലേക്ക്

പി പി ചെറിയാന്‍ Published on 12 February, 2026
തട്ടിക്കൊണ്ടുപോകല്‍ കേസ്: വ്യാജ ആരോപണമുന്നയിച്ചവര്‍ക്കെതിരെ ഇന്ത്യന്‍ വംശജന്‍ കോടതിയിലേക്ക്

അറ്റ്ലാന്റ :  വാള്‍മാര്‍ട്ടില്‍ വെച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്ന വ്യാജ ആരോപണത്തില്‍ ജയിലിലായ ഇന്ത്യന്‍ വംശജന്‍ മഹേന്ദ്ര പട്ടേല്‍ (57) നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. തന്നെ തെറ്റായ കേസില്‍ കുടുക്കിയ കുട്ടിയുടെ അമ്മയ്ക്കും, അക്വര്‍ത്ത് സിറ്റിക്കും, പോലീസിനും എതിരെയാണ് അദ്ദേഹം കേസ് ഫയല്‍ ചെയ്തത്.  

ടൈലനോള്‍ വാങ്ങാന്‍ പോയപ്പോഴാണ് എനിക്ക് ജീവിതത്തിലെ ഏറ്റവും വലിയ തലവേദന ഉണ്ടായത്,' മഹേന്ദ്ര പട്ടേല്‍ ഫെബ്രുവരി 9 ന്   പത്രസമ്മേളനത്തില്‍ പറഞ്ഞു.  

വാള്‍മാര്‍ട്ടില്‍ വെച്ച് ഒരു യുവതിയുടെ രണ്ട് വയസ്സുള്ള മകനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്നതായിരുന്നു കേസ്. ഇതിനെത്തുടര്‍ന്ന് ആറാഴ്ചയോളം മഹേന്ദ്ര പട്ടേല്‍ ജയിലില്‍ കഴിയേണ്ടി വന്നു.

കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പോലീസ് ആരോപണം തെറ്റാണെന്ന് തിരിച്ചറിഞ്ഞത്. താന്‍ ആ കുട്ടിയെ സഹായിക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.

പോലീസ് തന്റെ ഭാഗം കേള്‍ക്കാനോ ദൃശ്യങ്ങള്‍ പരിശോധിക്കാനോ തയ്യാറായില്ലെന്നും, തോക്കിന്‍മുനയില്‍ തന്നെ അറസ്റ്റ് ചെയ്തത് മാനസികമായും സാമൂഹികമായും തളര്‍ത്തിയെന്നും പട്ടേല്‍ പറഞ്ഞു. മാനഷ്ടത്തിനും മാനസിക വിഷമത്തിനും ഉത്തരവാദികളായവര്‍ വലിയ തുക നഷ്ടപരിഹാരം നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക