Image

രക്തസാക്ഷി ഫണ്ട് ഉൾപ്പടെ 51 ലക്ഷം രൂപ പാർട്ടിക്ക് നഷ്ടമായി, ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയില്ല: വി. കുഞ്ഞികൃഷ്ണൻ

Published on 26 January, 2026
 രക്തസാക്ഷി ഫണ്ട് ഉൾപ്പടെ 51 ലക്ഷം രൂപ പാർട്ടിക്ക് നഷ്ടമായി, ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയില്ല: വി. കുഞ്ഞികൃഷ്ണൻ

കണ്ണൂർ: രക്തസാക്ഷി ഫണ്ടിൽ നിന്നും പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനനും ചിലരും ചേർന്ന് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് ആരോപിച്ചതിനു പിന്നാലെ സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ടതിൽ പ്രതികരണവുമായി മുൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ.

ആടിനെ പട്ടിയാക്കുന്നതാണ് കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ വിശദീകരണമെന്നും താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് രാഗേഷ് മറുപടി പറഞ്ഞില്ലെന്നുമാണ് കുഞ്ഞികൃഷ്ണൻ പറയുന്നത്.

മാധ‍്യമങ്ങളോട് പറഞ്ഞ കണക്കുകളിൽ രാഗേഷിന് തന്നെ വ‍്യക്തതയില്ലെന്നു പറഞ്ഞ കുഞ്ഞികൃഷ്ണൻ ചില ആരോപണങ്ങൾ കേട്ടപ്പോൾ ചിരിയാണ് വന്നതെന്ന് കൂട്ടിച്ചേർത്തു. ധനരാജ് രക്തസാക്ഷി ഫണ്ടും കെട്ടിട നിർമാണ ഫണ്ടും ഉൾപ്പടെ 51 ലക്ഷം രൂപ പാർട്ടിക്ക് നഷ്ടമായെന്നും അദ്ദേഹം ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക