Image

സ്റ്റേഷന് മുന്നിൽ സ്വകാര്യ വാഹനത്തിലിരുന്ന് പോലീസുകാരുടെ മദ്യപാനം ; ദൃശ്യങ്ങള്‍ ഉള്‍പ്പടെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകം

Published on 26 January, 2026
സ്റ്റേഷന് മുന്നിൽ സ്വകാര്യ വാഹനത്തിലിരുന്ന് പോലീസുകാരുടെ മദ്യപാനം ; ദൃശ്യങ്ങള്‍ ഉള്‍പ്പടെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകം

തിരുവനന്തപുരം: പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലിരുന്ന് പൊലീസുകാരുടെ പരസ്യമദ്യാപനം കഴക്കൂട്ടം പൊലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തിലായിരുന്നു പൊലീസുകാരുടെ കൂട്ട മദ്യപാനം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

തങ്ങള്‍ക്ക് ഒരുതരത്തിലുള്ള നിയമം ബാധകമല്ലെന്ന തരത്തിലായിരുന്നു പൊലീസുകാരുടെ പ്രവൃത്തി. ഒരു പൊലീസുകാരന്റെ തന്നെ സ്വകാര്യ വാഹനത്തില്‍ വച്ചാണ് സിവില്‍ ഡ്രസ്സില്‍ പൊലിസുകാരുടെ മദ്യപാനം. പൊലീസ് സ്റ്റേഷനിലെത്തിയ പരാതിക്കാരനാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

മദ്യപിച്ച് വാഹനം ഓടിക്കുക, പൊതുസ്ഥലത്ത് വാഹനത്തില്‍ വച്ച് മദ്യപിക്കുകയെന്നത് ക്രിമിനല്‍ കുറ്റമായിരിക്കെയാണ് പൊലീസുകാരുടെ പ്രവൃത്തി. സംഭവം വാര്‍ത്തയായതോടെ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു, ആറുപേരും കഴക്കൂട്ടം സ്റ്റേഷനിലെ സിപിഒമാരാണ്. വിവാഹ സല്‍ക്കാരത്തിനു പോകുന്നതിനു മുന്നോടിയായി ആയിരുന്നു മദ്യപാനം. വാഹനമോടിക്കുന്ന സിപിഒ അടക്കമുള്ളവര്‍ മദ്യപിക്കുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്.

മദ്യപിച്ച ശേഷം ഇതേ വാഹനത്തിലാണ് ഇവര്‍ വിവാഹ സല്‍ക്കാരത്തിനായി പോയത്. മദ്യപാനത്തിനും വിവാഹസല്‍ക്കാരത്തിനും ശേഷം വീണ്ടും ഇവര്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചതായും ആരോപണം ഉണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക