Image

ഹാജര്‍ രേഖപ്പെടുത്തി രോഗികളെ പെരുവഴിയിലാക്കി ഡോക്ടറും ജീവനക്കാരും കല്യാണത്തിന് പോയി ; പ്രതിഷേധവുമായി യുവജനസംഘടനകൾ

Published on 26 January, 2026
ഹാജര്‍ രേഖപ്പെടുത്തി രോഗികളെ പെരുവഴിയിലാക്കി ഡോക്ടറും ജീവനക്കാരും കല്യാണത്തിന് പോയി ; പ്രതിഷേധവുമായി യുവജനസംഘടനകൾ

കൊല്ലം: രോഗികളെ പെരുവഴിയിലാക്കി ഡോക്ടറും ജീവനക്കാരും സഹപ്രവര്‍ത്തകന്റെ വിവാഹത്തിന് പോയി. കൊല്ലം അഞ്ചലിലെ ഇ.എസ്.ഐ ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരുമാണ് ഇന്ന് രാവിലെ ആശുപത്രി അടച്ചുപൂട്ടി കൂട്ടത്തോടെ മുങ്ങിയത്. ഹാജര്‍ രേഖപ്പെടുത്തിയ ശേഷമാണ് സംഘം വിവാഹത്തിന് പോയതെന്ന് ആശുപത്രിയിലെത്തിയവര്‍ പറയുന്നു.

സംഭവത്തെ തുടര്‍ന്ന് നിരവധി യുവജനസംഘടനകള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി എത്തി. ഇതോടെ ജീവനക്കാര്‍ മടങ്ങിയെത്തി ആശുപത്രി തുറക്കുകയായിരുന്നു.

എല്ലാവരും കൂട്ടത്തോടെ കല്യാണത്തിന് പോയതോടെ ചികിത്സ തേടിയെത്തിയ ആളുകള്‍ പ്രയാസത്തിലായി. പതിനെട്ട് ജീവനക്കാരും ഡോക്ടറും ഉള്‍പ്പടെയാണ് സഹപ്രവര്‍ത്തകന്റെ കല്യാണത്തിന് പോയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക