Image

പാമ്പാടിയില്‍ ഭാര്യയെ വെട്ടി കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി; കൊലപാതകത്തിന് കുടുംബ പ്രശ്‌നങ്ങളെന്ന് സംശയം

Published on 26 January, 2026
പാമ്പാടിയില്‍ ഭാര്യയെ വെട്ടി കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി; കൊലപാതകത്തിന് കുടുംബ പ്രശ്‌നങ്ങളെന്ന് സംശയം

കോട്ടയം: പാമ്പാടിയില്‍ ഭാര്യയെ വെട്ടി കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. വെള്ളൂര്‍ സ്വദേശി ബിന്ദുവാണ് മരിച്ചത്. ഭര്‍ത്താവ് സുധാകരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ഭാര്യ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് മൂന്നു മക്കളാണുള്ളത്. ബിന്ദുവിന് 58 ഉം സുധാകരന് 64 ഉം വയസാണ്. മക്കളാരും വീട്ടില്‍ ഉണ്ടായിരുന്നില്ല. ആ സമയത്താണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നത്.

എന്താണ് ഇവര്‍ തമ്മിലുണ്ടായ പ്രശ്‌നമെന്നോ മരണത്തിന് കാരണമായതെന്താണന്നോ വ്യക്തമല്ല. അയല്‍വാസികളായവര്‍ക്കും വലിയ ധാരണയില്ല. ചില കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും പറയുന്നുണ്ട്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇരുവരുടേയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക