
മിനിയപോളിസിൽ ഫെഡറൽ ഏജന്റുമാരുടെ വെടിയേറ്റു മരിച്ച അലക്സ് പ്രെറ്റിയുടെ തോക്ക് അദ്ദേഹത്തെ വെടിവയ്ക്കുന്നതിനു മുൻപ് ഏജന്റുമാർ പിടിച്ചെടുത്തിരുന്നു എന്നു പുറത്തു വന്ന വീഡിയോകളിൽ ചിലതു വ്യക്തമാക്കുന്നു. പ്രെറ്റി എന്തെങ്കിലും ഭീഷണി ഉയർത്തിയിട്ടല്ല അവർ വെടിവച്ചതെന്നു അതോടെ വ്യക്തമാകുമ്പോൾ പ്രസിഡന്റ് ട്രംപിന്റെയും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരുടെയും വാദങ്ങൾ പൊളിയുകയാണ്.
ആവർത്തിച്ചു നുണ പറയുന്ന ഭരണകൂടം വെടിവച്ച ഉദ്യോഗസ്ഥന്റെ പേര് പറയുന്നില്ല.
ഐ സി യു നഴ്‌സായി ജോലി ചെയ്തിരുന്ന പ്രെറ്റിക്കു (37) തോക്കു കൈയ്യിൽ വയ്ക്കാൻ ലൈസൻസ് ഉണ്ടായിരുന്നു എന്നു പോലീസ് പറയുന്നു. ഏജന്റുമാർ ഒരു സ്ത്രീയുടെ നേരെ ബലപ്രയോഗം നടത്തിയപ്പോഴാണ് അദ്ദേഹം ഇടപെട്ടത്.
ജനരോഷം ആളിക്കത്തുമ്പോൾ, സെനറ്റിൽ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിനു പണം നൽകാനുളള ഒരു പാക്കേജിനും പിന്തുണ നൽകില്ലെന്നു ഡെമോക്രാറ്റിക് നേതാവ് ചക് ഷൂമർ പറഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷം ഉണ്ടെങ്കിലും ഡെമോക്രാറ്റുകൾ പിന്തുണച്ചാൽ മാത്രമേ ബിൽ പാസാക്കാനുള്ള 60 വോട്ട് ലഭിക്കൂ.
Videos prove man shot in Minneapolis was disarmed