Image

77 - മത് റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം; കർത്തവ്യ പഥിൽ സൈന്യത്തിന്‍റെ ശക്തി പ്രകടനം

Published on 26 January, 2026
77 - മത് റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം; കർത്തവ്യ പഥിൽ സൈന്യത്തിന്‍റെ ശക്തി പ്രകടനം

ന്യൂഡൽഹി: 77 - മത് റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം. ആഘോഷത്തിന്‍റെ ഭാ​ഗമായി ദേശീയ യുദ്ധസ്മാരകത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ധീര സൈനികർക്ക് ആദരമർപ്പിച്ചു.

സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ, കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി, വായുസേനാ മേധാവി എപി സിങ് എന്നിവർക്കൊപ്പമാണ് പ്രധാനമന്ത്രി ആദരമർപ്പിക്കാനെത്തിയത്. പ്രതിരോധമന്ത്രിയും ഒപ്പമുണ്ടായിരുന്നു.

തുടർന്ന് ഡിജിറ്റൽ ഡയറിയിൽ റിപ്പബ്ലിക് ദിന സന്ദേശമെഴുതിയതിന് ശേഷം മോദി കർത്തവ്യപഥിലെത്തി. രാഷ്ട്രപതി ദ്രൗപതി മുർമുവും കർത്തവ്യപഥിലെത്തിയിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ നേതാക്കളാണ് ചടങ്ങിലെ മുഖ്യാതിഥികൾ. പരേഡിൽ കേരളത്തിന്‍റെയടക്കം 30 ടാബ്ലോകളാണ് അണിനിരക്കുന്നത്.

കർത്തവ്യ പഥിൽ സൈനിക ശക്തി വിളിച്ചോതി പരേഡ് ആരംഭിച്ചു. ഓപ്പറേഷൻ സിന്ദൂർ ടാബ്ലോ, അപ്പാച്ചെ, ധ്രുവ് ഹെലികോപ്റ്ററുകൾ, ഭീഷ്മ, അർജുൻ യുദ്ധ ടാങ്കുകൾ എന്നിവ പരേഡിന്‍റെ പ്രധാന ആകർഷണമായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക