Image

കാനഡ സ്വയം നശിച്ചുകൊണ്ടിരിക്കുന്നു, ചൈനയുമായുള്ള കരാര്‍ വലിയ ദുരന്തം: ട്രംപ്‌

Published on 26 January, 2026
കാനഡ സ്വയം നശിച്ചുകൊണ്ടിരിക്കുന്നു, ചൈനയുമായുള്ള കരാര്‍ വലിയ ദുരന്തം: ട്രംപ്‌

വാഷിങ്ടൺ: കാനഡ ആസൂത്രിതമായി സ്വയം നശിച്ചുകൊണ്ടിരിക്കുകയാണെന്നും ചൈനയുമായുള്ള കാനഡയുടെ കരാർ ഒരു വലിയ ദുരന്തമാണെന്നും  യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  ആരോപിച്ചു. ചരിത്രത്തിലെ തന്നെ ഏറ്റവും മോശം കരാറുകളിൽ ഒന്നായി ഇത് അറിയപ്പെടുമെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

കാനഡയിലെ ബിസിനസുകളെല്ലാം അമേരിക്കയിലേക്ക് ചേക്കേറുകയാണെന്നും, കാനഡ അതിജീവിക്കണമെന്നും അഭിവൃദ്ധി പ്രാപിക്കണമെന്നുമാണ് താൻ ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. ഒരുകാലത്ത് മഹത്തായ രാജ്യമായിരുന്ന കാനഡയെ ചൈന പൂർണ്ണമായും കൈക്കലാക്കുകയാണെന്നും ഇത് കാണുമ്പോൾ തനിക്ക് വലിയ സങ്കടമുണ്ടെന്നും മറ്റൊരു പോസ്റ്റിൽ അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഐസ് ഹോക്കിയെയെങ്കിലും അവർ വെറുതെ വിടുമെന്ന് പ്രത്യാശിക്കുന്നു’ ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

അതേസമയം, ശനിയാഴ്ച കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 100% താരിഫ് ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന്, ചൈനയുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെടാൻ കാനഡ ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക