Image

മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മാർക്ക് ടള്ളി അന്തരിച്ചു

Published on 25 January, 2026
മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മാർക്ക് ടള്ളി അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മാർക്ക് ടള്ളി അന്തരിച്ചു.90 വയസ്സായിരുന്നു.വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിവച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും മുതിർന്ന മാധ്യമപ്രവർത്തകനുമായ സതീഷ് ജേക്കബ് ആണ് മരണവാർത്ത സ്ഥിരീകരിച്ചത്. 

രണ്ട് പതിറ്റാണ്ട് കാലം ബിബിസിയുടെ ഇന്ത്യ ബ്യൂറോ ചീഫ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.


1935 ഒക്ടോബർ 24-ന് കൊൽക്കത്തലായിരുന്നു ടള്ളിയുടെ ജനനം.കേംബ്രിഡ്ജിലെ ട്രിനിറ്റി ഹാളിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം പിന്നീട് മാധ്യമപ്രവർത്തനത്തിലേക്ക് തിരിയുകയായിരുന്നു. മുപ്പത് വർഷത്തോളം ബിബിസിയിൽ ജോലി ചെയ്തു. 22 വർഷം ബിബിസിയുടെ ഡൽഹി ബ്യൂറോ ചീഫ് ആയിരുന്നു.


1971-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധം, ഭോപ്പാൽ ദുരന്തം, ഓപ്പറേഷൻ ബ്ലൂ സ്റ്റാർ, ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധം, ബാബറി മസ്ജിദ് തകർച്ച തുടങ്ങിയ ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാനമായ എല്ലാ സംഭവങ്ങളും അദ്ദേഹം ലോകത്തിന് മുന്നിലെത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധി ഏർപ്പെടുത്തിയ സെൻസർഷിപ്പിനെത്തുടർന്ന് അദ്ദേഹത്തിന് ഇന്ത്യയിൽ നിന്ന് പുറത്തുപോകേണ്ടി വന്നിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക