Image

അവാർഡ് ശ്രീനാരായണഗുരുവിന് സമർപ്പിക്കുന്നു; അനാവശ‍്യ വിവാദങ്ങൾക്കില്ലന്ന് വെള്ളാപ്പള്ളി

Published on 25 January, 2026
അവാർഡ് ശ്രീനാരായണഗുരുവിന് സമർപ്പിക്കുന്നു; അനാവശ‍്യ വിവാദങ്ങൾക്കില്ലന്ന്  വെള്ളാപ്പള്ളി

കോട്ടയം: രാജ‍്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പദ്മ പുരസ്കാരത്തിന് അർഹനായതിൽ പ്രതികരിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പുരസ്കാരത്തിന് ശുപാർശ ചെയ്തത് ആരാണെന്ന് അറിയില്ലെന്നും ഇപ്പോൾ ലഭിച്ച അവാർഡിന് ഇരട്ടി മധുരമുണ്ടെന്നും അദ്ദേഹം മാധ‍്യമങ്ങളോട് പ്രതികരിച്ചു.

ഒരുപാട് പേർ നല്ലത് പറയുന്നു ചിലർ ചീത്ത പറയുന്നു. ആഹ്ലാദിക്കാനോ ദുഖിക്കാനോയില്ല അവാർഡ് നാരായണ ഗുരുവിന് സമർപ്പിക്കുന്നുവെന്നു പറഞ്ഞ അദ്ദേഹം അനാവശ‍്യ വിവാദങ്ങൾക്കില്ലെന്ന് കൂട്ടിച്ചേർത്തു. മമ്മൂട്ടിക്കും തനിക്കും അവാർഡ് ലഭിച്ചെന്നും ഒരേ മാസത്തിലാണ് തങ്ങൾ ജനിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക