
യുഎസ് വടക്കു കിഴക്കൻ പ്രദേശങ്ങളിൽ ഞായറാഴ്ച്ച നേരം പുലർന്നതോടെ ശക്തമായ ശീതക്കാറ്റ് മഞ്ഞു കൊണ്ടുവന്നു നിറച്ചു. കാറ്റു കിഴക്കോട്ടു നീങ്ങി പ്രധാനപ്പെട്ട നഗരങ്ങളിൽ ഗതാഗതവും സാധാരണ ജീവിതവും അട്ടിമറിച്ചു. രാവിലെ 6:30 ആയപ്പോൾ വാഷിംഗ്‌ടൺ, ന്യൂ യോർക്ക്, ഫിലാഡൽഫിയ എന്നിങ്ങനെ നോർത്ത്ഈസ്റ്റിൽ മഞ്ഞു മൂടിത്തുടങ്ങി.
ഏതാണ്ട് 15,000 ഫ്ലൈറ്റുകൾ റദ്ദായെന്നാണ് കണക്ക്.
കനത്ത മഞ്ഞും മഞ്ഞുകട്ടിയും മില്യൺ കണക്കിന് അമേരിക്കക്കാർക്കു വൈദ്യുതി മുടക്കുകയും ചെയ്തു. ആദ്യ വിലയിരുത്തൽ അനുസരിച്ചു എട്ടു സ്റ്റേറ്റുകളിൽ 325,000ലധികം ഉപയോക്താക്കൾക്കു വൈദ്യുതി നഷ്ടമായി.
ശനിയാഴ്ച്ച ഡാളസിലും നാഷ്‌വിലിലും പതിവില്ലാത്ത മഞ്ഞുവീഴ്ച്ച ഉണ്ടായി.
ന്യൂ യോർക്ക് സെൻട്രൽ പാർക്കിൽ മഞ്ഞു വീണു തുടങ്ങി. താപനില 11 ഡിഗ്രിയിലാണ്. വായുവിന്റെ കൊടും തണുപ്പിലാണ് മഞ്ഞു നിറയുന്നത്. നാലു വർഷത്തിൽ ഉണ്ടായതിൽ ഏറ്റവും കൂടിയ മഞ്ഞു വീഴ്ച്ച ഇക്കുറി പ്രതീക്ഷിക്കുന്നു: 8 മുതൽ 12 ഇഞ്ച് വരെ.
വൈകുന്നേരത്തോടെ കൊടും തണുപ്പുള്ള മഴയും ഉണ്ടാവാം.
വാഷിംഗ്‌ടൺ ഡി സിയിൽ മൂന്നിഞ്ച് വരെ മഞ്ഞു മൂടിക്കഴിഞ്ഞു.
സൗത്‌വെസ്റ് മുതൽ ന്യൂ ഇംഗ്ലണ്ട് വരെ 40 സ്റ്റേറ്റുകളിലായി 2,300 മൈൽ കാറ്റിന്റെ പിടിയിലാണ്. 21 സ്റ്റേറ്റുകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു.
വാരാന്ത്യത്തിൽ കിഴക്കൻ യുഎസിന്റെ മൂന്നിൽ രണ്ടു ഭാഗങ്ങൾ ശീതക്കാറ്റിന്റെ കരുത്തറിയും എന്നാണ് പ്രവചനം. പ്രതിസന്ധി ദിവസങ്ങളോളം നീളുമെന്നാണ് വെതർ ബ്യുറോ പറയുന്നത്.
ഞായറാഴ്ച്ച രാത്രിയോടെ മിഡ്-അറ്റ്ലാന്റിക് സ്റ്റേറ്റുകളിൽ കാറ്റും മഞ്ഞും എത്തും. കിഴക്കൻ മേഖലകളിൽ ജീവിതം പാടേ മരവിക്കുന്ന സ്ഥിതിയാണ്.
Snow starts falling as winter storm sweeps