Image

റിപ്പബ്ലിക് ദിന ഭീഷണി: പന്നുണിനെതിരെ ഡൽഹി പോലീസ് എഫ് ഐ ആർ റജിസ്റ്റർ ചെയ്തു (പിപിഎം)

Published on 24 January, 2026
റിപ്പബ്ലിക് ദിന ഭീഷണി: പന്നുണിനെതിരെ ഡൽഹി പോലീസ് എഫ് ഐ ആർ റജിസ്റ്റർ ചെയ്തു (പിപിഎം)

ജനുവരി 26നു റിപ്പബ്ലിക് ദിന ആഘോഷം നടക്കുന്നതിനു മുൻപ് ഡൽഹിയിൽ അസ്ഥിരത ഉണ്ടാക്കുമെന്നു ഭീഷണി മുഴക്കി എന്ന കുറ്റം ചുമത്തി അമേരിക്കൻ പൗരനായ സിഖ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്വന്ത് സിംഗ് പന്നുണിനെതിരെ ഡൽഹി പോലീസ് എഫ് ഐ ആർ റജിസ്റ്റർ ചെയ്തു. 

ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും ഭദ്രതയേയും അപകടപ്പെടുത്തുന്ന ക്രിമിനൽ ഗൂഢാലോചനയാണ് കാണുന്നതെന്ന് അധികൃതർ പറഞ്ഞു.

ദേശരക്ഷയ്ക്കു ഭീഷണി ഉയർത്തി പന്നുൺ സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ചെന്നു ഡൽഹി പോലീസ് പറഞ്ഞു.

രോഹിണി, ഡബ്‌രി തുടങ്ങിയ ഇടങ്ങളിൽ ഖാലിസ്ഥാൻ പോസ്റ്ററുകൾ പതിച്ചെന്നു അദ്ദേഹം വിഡിയോയിൽ പറയുന്നു. എന്നാൽ അവയൊന്നും ഇതു വരെ കണ്ടെത്തിയിട്ടില്ലെന്നു പോലീസ് പറഞ്ഞു.

ജനുവരി 22നു ക്രോയേഷ്യയിൽ ഖാലിസ്ഥാൻ തീവ്രവാദികൾ ഇന്ത്യൻ എംബസിയിൽ അതിക്രമിച്ചു കയറിയതിനെ ഇന്ത്യ അപലപിച്ചു. അവർ ദേശീയ പതാകയെ അവഹേളിച്ചു.

സാഗ്രെബിൽ ഖാലിസ്ഥാനികൾ ഇന്ത്യൻ എംബസിയിൽ കയറുന്ന ദൃശ്യങ്ങൾ പന്നുൺ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അവർ ത്രിവർണ പതാക നീക്കം ചെയ്തു ഖാലിസ്ഥാൻ കൊടി നാട്ടുന്നത് കാണാം.

Delhi Police file FIR against Pannun 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക