
കുടിയേറ്റ നയം നടപ്പാക്കാൻ ലാഭക്കൊതിയന്മാരായ സ്വകാര്യ കോൺട്രാക്റ്റർമാരെ നിയമിക്കുന്നതു നിരോധിക്കുന്ന ബിൽ റെപ്. രാജാ കൃഷ്ണമൂർത്തി (ഡെമോക്രാറ്റ്-ഇല്ലിനോയ്) കോൺഗ്രസിൽ അവതരിപ്പിച്ചു. ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പാണ് അത്തരം കരാറുകാരെ നിയമിക്കുന്നത്.
'No Private Bounty Hunters for Immigration Enforcement Act' എന്ന ബിൽ ജനുവരി 20നാണു അവതരിപ്പിച്ചത്. നിരീക്ഷണവും ലൊക്കേഷൻ കണ്ടെത്തലും ഉൾപ്പെടെയുള്ള ജോലികൾ സ്വകാര്യ കരാറുകാരാണ് ചെയ്യുന്നതെന്നു കൃഷ്ണമൂർത്തി ചൂണ്ടിക്കാട്ടുന്നു.
"ആളുകളെ വെടിവച്ചു കൊല്ലുന്നത് ഉൾപ്പെടെയുള്ള അക്രമ നടപടികൾ ഫെഡറൽ ഇമിഗ്രെഷൻ നടപടികളുടെ ഭാഗമായി നമ്മൾ കാണുന്നു," അദ്ദേഹം പറഞ്ഞു. "ബലപ്രയോഗം സ്വകാര്യ ഏജൻസികളെ ഏൽപിക്കുന്നതിനു യാതൊരു ന്യായവുമില്ല. അവർ സുരക്ഷയുടെ അതിരുകളിൽ നിന്നല്ല പ്രവർത്തിക്കുന്നത്. നിയമാനുസൃതമായ ഉത്തരവാദിത്തമാണ് ഇവിടെ ആവശ്യം."
Krishnamoorthi seeks ban on privatized immigration enforcement