Image

കടുത്ത ശൈത്യം നേരിടാൻ യുഎസ്; ന്യൂ യോർക്കിൽ 18 ഇഞ്ച് വരെ മഞ്ഞു നിറയും (പിപിഎം)

Published on 24 January, 2026
കടുത്ത ശൈത്യം നേരിടാൻ യുഎസ്; ന്യൂ യോർക്കിൽ 18 ഇഞ്ച് വരെ മഞ്ഞു നിറയും (പിപിഎം)

അതിശക്തമായ ശീതക്കാറ്റിൽ യുഎസ് വിറകൊള്ളുമെന്ന താക്കീതിനിടയിൽ, അധികൃതർ വെള്ളിയാഴ്ച്ച സുരക്ഷാ നടപടികൾക്കു നിർദേശം നൽകി. 40 സംസ്ഥാനങ്ങളിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞും ഐസും നിറയുമെന്നും ഇലെക്ട്രിസിറ്റി വിതരണം തടസപ്പെടുമെന്നും താക്കീതുണ്ട്.

നിരവധി വിമാനത്താവളങ്ങൾ അടച്ചിടേണ്ടി വരാം.

200 മില്യനോളം ആളുകളെ ഈ ശൈത്യം ബാധിക്കും. ജനങ്ങൾ ഏറെ ജാഗ്രത പാലിക്കണം.

ന്യൂ യോർക്ക് സിറ്റിയിൽ ഞായറാഴ്ച്ച 18 ഇഞ്ച് വരെ ഉയരത്തിൽ മഞ്ഞു നിറയും എന്നാണ് പ്രവചനം. എല്ലു തുളയ്ക്കുന്ന തണുപ്പിൽ ട്രൈസ്റ്റേറ് മേഖലയിൽ ഗതാഗതം അസാധ്യമാകും.

ഒരു യാത്രയും സുരക്ഷിതമാവില്ലെന്നാണ് അക്കുവെതർ പറയുന്നത്.

യുഎസ് സൗത്തിൽ വിനാശകരമായ ഐസ് ആണ് പ്രതീക്ഷിക്കുന്നത്. പ്ലെയിൻസ്‌ മുതൽ മിഡ്വെസ്റ്റ് വരെയും നോർത്ത്ഈസ്റ്റിലും കനത്ത മഞ്ഞു മൂടും.

പല സംസ്ഥാനങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അത്യാവശ്യമില്ലാത്ത യാത്ര ഒഴിവാക്കാൻ ജനങ്ങൾക്കു നിർദേശമുണ്ട്.

മഞ്ഞു നിറയുന്ന തിങ്കളാഴ്ചയും

ന്യൂ യോർക്കിൽ ഞായറാഴ്ച്ച അതിരാവിലെ തുടങ്ങുന്ന മഞ്ഞു വീഴ്ച്ച തിങ്കളാഴ്ചയിലേക്കു നീളും എന്നാണ് അക്കുവെതർ പ്രവചനം. വിമാന ഗതാഗതവും റോഡ് ഗതാഗതവും ഫലത്തിൽ മുടങ്ങും.  

ന്യൂ യോർക്ക് സിറ്റിയിൽ 16 ഇഞ്ച് വരെയും ഹഡ്‌സൺ വാലിയിൽ 18 ഇഞ്ച് വരെയും മഞ്ഞാണ് പ്രവചിക്കുന്നത്. 1996നു ശേഷം ഏറ്റവും കനത്ത മഞ്ഞുവീഴ്ച.

അക്കുവെതർ പറയുന്നു: "ഒരടിയോ കൂടുതലോ മഞ്ഞു നിറഞ്ഞാൽ നഗരം നിശ്ചലമാകും. റോഡ് ഗതാഗതം മന്ദഗതിയിലാവും, എയർപോർട്ടുകൾ അടച്ചിടാനേ കഴിയൂ."

ന്യൂ യോർക്കിൽ തിങ്കളാഴ്ച്ച ഉച്ചയോടെ മഞ്ഞുവീഴ്ച്ച നിന്നു തുടങ്ങും എന്നാണ് പ്രതീക്ഷ. വെള്ളിയാഴ്ച്ച 11 ഡിഗ്രി വരെ താഴുന്ന താപനില വീണ്ടും ഉയരണമെങ്കിൽ ഫെബ്രുവരി 4 വരെ കാത്തിരിക്കണം.

ഹഡ്‌സൺ വാലി, ന്യൂ ജേഴ്‌സി, കണക്ടിക്കട്ട് എന്നിവ ഉൾപ്പെടെ ട്രൈസ്റ്റേറ്റ് മേഖലയിൽ 8 മുതൽ 12 ഇഞ്ച് വരെ മഞ്ഞുവീഴ്ച്ച ഉറപ്പാണെന്നു കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.

ന്യൂ യോർക്ക് സിറ്റിയിൽ പുതിയ റെക്കോർഡ് ഉണ്ടാവാം. 2021 ഫെബ്രുവരിയിലാണ് സെൻട്രൽ പാർക്കിൽ 16.8 ഇഞ്ച് മഞ്ഞു നിറഞ്ഞത്. അത് രണ്ടു ദിവസം നീണ്ടു.

മാംദാനിയുടെ നടപടികൾ

വെള്ളിയാഴ്ച്ച മുതൽ മഞ്ഞിന്റെ പ്രതിസന്ധി നേരിടാനുള്ള പ്രവർത്തനം ആരംഭിക്കുമെന്നു മേയർ സോഹ്രാൻ മാംദാനി പറഞ്ഞു. "3 മുതൽ 12 ഇഞ്ച് വരെ മഞ്ഞു പ്രവചിച്ചിട്ടുണ്ട്. പ്രവചനങ്ങൾ ഇപ്പോഴും കൃത്യം ആവണമെന്നില്ല എന്നതാണ് ന്യൂ യോർക്കിന്റെ അനുഭവം."  

എല്ലാ ഹൈവെകളിലും ഉപ്പു വിതറുമെന്നു മാംദാനി പറഞ്ഞു. കാറ്റു കുറഞ്ഞാലുടൻ ശുചീകരണം ആരംഭിക്കും. 2,000 ജോലിക്കാരെ അതിനു ഇറക്കും. അവർ ശനിയാഴ്ച്ച മുതൽ 12 മണിക്കൂർ ഷിഫ്റ്റുകളിൽ ജോലി ചെയ്തു മഞ്ഞു നീക്കം ചെയ്യും.

ഷവലും ഉപ്പും ജനങ്ങൾ വാരിക്കൂട്ടിയതിനാൽ നഗരത്തിൽ അവയ്ക്കു ക്ഷാമം ഉണ്ടായി.

US braces for big chill, NYC life could stall 

Join WhatsApp News
ICE and Climate 2026-01-24 04:40:54
ഇന്നത്തെ ICE ന് കാരണം ട-Rumpനാണ്. മിനസോട്ടയിൽ കണ്ടമാനം ICE ന്റെ ആക്രമണം ഉണ്ടാകും. അതുപോലെ നീല സംസ്ഥാനങ്ങളിൽ എല്ലാം ICE കാണും. To protect from ICE, stay at home.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക