
യുഎൻ ആഭിമുഖ്യത്തിലുള്ള ലോകാരോഗ്യ സംഘടനയിൽ (ഡബ്ലിയു എച് ഒ) നിന്നു യുഎസ് പിന്മാറി. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ സംഘടന പരാജയപ്പെട്ടതാണ് കാരണമെന്നു ട്രംപ് ഭരണകൂടം പറഞ്ഞു.
പ്രസിഡന്റ് ട്രംപ് അധികാരമേറ്റ ദിവസം തന്നെ ഡബ്ലിയു എച് ഒയിൽ നിന്നു പിൻവാങ്ങുമെന്നു പ്രഖ്യാപിച്ചിരുന്നു. ട്രംപ് അതിനുള്ള എക്സിക്യൂട്ടീവ് ഓർഡർ ഒപ്പുവച്ചെന്നു സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ, ഹെൽത്ത് സെക്രട്ടറി റോബർട്ട് കെന്നഡി ജൂനിയർ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. "കോവിഡ് പരാജയങ്ങൾ മൂലം അമേരിക്കൻ ജനത അനുഭവിച്ച നഷ്ടങ്ങൾ കണക്കിലെടുത്താണ് ഈ വിടവാങ്ങൽ."
സംഘടന പ്രഖ്യാപിത ലക്ഷ്യങ്ങൾ കൈവിട്ടെന്നും യുഎസ് താൽപര്യങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചെന്നും അവർ ആരോപിച്ചു. ഡബ്ലിയു എച് ഒയ്‌ക്കു ഏറ്റവുമധികം പണം നൽകുന്ന രാജ്യമായിരുന്നു 1948ൽ സ്ഥാപക അംഗമായ യുഎസ്.
US exits WHO, citing COVID failures