Image

യുകെയിൽ 16 വയസില്‍ താഴെയുള്ള കുട്ടികൾക്ക് സോഷ്യല്‍മീഡിയ നിരോധനം വരുന്നു

Published on 21 January, 2026
യുകെയിൽ 16 വയസില്‍ താഴെയുള്ള കുട്ടികൾക്ക്  സോഷ്യല്‍മീഡിയ നിരോധനം വരുന്നു

യുകെയിൽ 16 വയസ്സിൽ താഴെയുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി സർക്കാർ. നയം നടപ്പാക്കുന്നതിനായുള്ള അഭിപ്രായസമാഹരണം സർക്കാർ ആരംഭിച്ചു. യുവജന ക്ഷേമം സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായാണ് നടപടി.


ഈ പാക്കേജിന്റെ ഭാഗമായി വിദ്യാർത്ഥികൾ സ്‌കൂളിൽ പ്രവേശിക്കുമ്പോഴുള്ള ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട നയങ്ങൾ പരിശോധിക്കുന്നതിനുള്ള അധികാരം ഇംഗ്ലണ്ടിലെ വിദ്യാഭ്യാസ പരിശോധന സംവിധാനമായ ഓഫ്സ്റ്റഡിന് നൽകും. തൽഫലമായി സ്‌കൂളുകൾ ഫോൺ രഹിത മേഖലയായിരിക്കുമെന്നാണ് സർക്കാർ പറയുന്നത്.


ലോകത്തിൽ ചെറുപ്പക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് ആദ്യം നിയന്ത്രണമേർപ്പെടുത്തിയത് ഓസ്‌ട്രേലിയ ആണ്. 2025-ൽ ആയിരുന്നു അത്. ഇത് യുകെ അടക്കമുള്ള മറ്റ് രാജ്യങ്ങളെയും സമാന നടപടിയിലേക്ക് നീങ്ങാൻ പ്രേരിപ്പിച്ചതായാണ് റിപ്പോർട്ട്. 

അതേസമയം, ഇത്തരമൊരു നടപടിയിൽ ചില വിദഗ്ദ്ധരും കുട്ടികളുടെ ചാരിറ്റി സംഘടനകളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചില ഭാഗങ്ങളിൽ നിന്ന് ശക്തമായ പിന്തുണയും ലഭിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക