Image

ഇന്നുമെന്റെ കണ്ണുനീരിൽ... പാടി അഭിനയിച്ച കമൽ റോയ് ഇനി ഓർമ; പ്രിൻസിനും കൽപനയ്ക്കും പിന്നാലെ കമലും വിടവാങ്ങി

Published on 21 January, 2026
ഇന്നുമെന്റെ കണ്ണുനീരിൽ... പാടി അഭിനയിച്ച  കമൽ റോയ് ഇനി ഓർമ;  പ്രിൻസിനും കൽപനയ്ക്കും  പിന്നാലെ കമലും വിടവാങ്ങി

ഉർവശി- കൽപ്പന- കലാരഞ്ജിനി സഹോദരിമാരുടെ സഹോദരന്മാരുടെ മരണത്തെ കുറിച്ചുള്ള ചർച്ചകൾ ആണ് സോഷ്യൽ മീഡിയയിൽ. രണ്ടു സഹോദരന്മാരായിരുന്നു ഇവർക്ക്. എന്നാൽ ഏറെ ചെറിയ പ്രായത്തിൽ തന്നെ മരിച്ച നന്ദു എന്ന പ്രിൻസിനെ ആണ് സിനിമ പ്രേമികൾക്ക് കൂടുതൽ അറിയുന്നത്. കമൽ റോയിയെ കുറിച്ചുള്ള അറിവ് അധികമാർക്കും ഉണ്ടായിരുന്നില്ല. ചവറ വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും മകനാണ് കമൽ റോയ് . ചെന്നൈയിൽ വച്ചായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യമെന്നാണ് റിപ്പോർട്ട്.

ഒരു ജാതിക്കും മതത്തിനും സപ്പോർട്ട് ചെയ്യുന്നത് ആകരുത് തങ്ങളുടെ മക്കളുടെ പേരുകൾ എന്നുള്ളതുകൊണ്ടായിരുന്നു അഞ്ചുമക്കൾക്കും വിജയലക്ഷ്മിയും വിപി നായരും ഇങ്ങനെ പേരുകൾ നൽകിയതും. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച കമലിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷം കല്യാണസൗഗന്ധികത്തിലെ വില്ലൻ റോൾ ആയിരുന്നു. 

അതേസമയം യുവജനോത്സവം സിനിമയിൽ യേശുദാസ് ആലപിച്ച ഇന്നുമെന്റെ കണ്ണുനീരിൽ... എന്ന ഗാനത്തിൽ എത്തിയ കമലിനെ മലയാളികൾ എന്നും മനസ്സിൽ മായാതെ സൂക്ഷിക്കും. സംവിധായകൻ വിനയൻ പങ്കിട്ട പോസ്റ്റിലൂടെയാണ് കമൽ റോയിയുടെ മരണം സമൂഹ മാധ്യമങ്ങളിൽ ചർച്ച ആയത്.

സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുള്ള കമൽ റോയിക്ക് ഇടക്ക് അപകടം പറ്റി ചികിത്സയിൽ ആയിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. ദുരൂഹമായ ഒരു അപകടം ആയിരുന്നു അതെന്നും സോഷ്യൽ മീഡിയ ചൂണ്ടികാണിക്കുന്നു. ഭാര്യയും മകനും ഒപ്പം ചെന്നൈയിൽ ആയിരുന്നുവെന്നും വര്ഷങ്ങളോളം കിടപ്പിൽ ആയിരുന്നുവെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക