Image

ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചു, നേരിട്ടത് ക്രൂര ബലാത്സംഗം; രാഹുൽ ക്രൂരനായ ലൈംഗിക കുറ്റവാളിയെന്ന് പരാതിക്കാരി

Published on 21 January, 2026
ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചു, നേരിട്ടത് ക്രൂര ബലാത്സംഗം; രാഹുൽ  ക്രൂരനായ ലൈംഗിക കുറ്റവാളിയെന്ന് പരാതിക്കാരി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്രൂരനായ ലൈംഗിക കുറ്റവാളിയാണെന്ന് ബലാത്സംഗക്കേസിലെ പരാതിക്കാരി ഹൈക്കോടതിയിൽ. രാഹുലിന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സമർപ്പിച്ച ഹർജിയിലാണ് അതീവ ഗുരുതരമായ ആരോപണങ്ങൾ യുവതി ഉന്നയിച്ചിരിക്കുന്നത്.

 വിവാഹ വാഗ്ദാനം നൽകി ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്ന പരാതിയിൽ രാഹുൽ നിലവിൽ റിമാൻഡിലാണ്. പാലക്കാട്ടെ ഫ്ലാറ്റിൽ വെച്ച് തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചുവെന്നും യുവതി സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ആത്മഹത്യ ഭീഷണി മുഴക്കിയാണ് തന്നെ ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചതെന്നും പരാതിയിൽ പറയുന്നുണ്ട്.

തന്റെ നഗ്ന വീഡിയോകൾ രാഹുൽ ചിത്രീകരിച്ചിട്ടുണ്ടെന്നും ജാമ്യം ലഭിച്ചാൽ അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുന്നതായും യുവതി കോടതിയെ അറിയിച്ചു. ശരീരത്തിലേറ്റ മുറിവുകളുടെ ചിത്രങ്ങളും തെളിവായി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. വാട്സാപ്പ് ചാറ്റുകൾ നിർബന്ധപൂർവ്വം ഡിലീറ്റ് ചെയ്യിച്ചതായും പരാതിക്കാരി ചൂണ്ടിക്കാട്ടി.

രാഹുൽ മാങ്കൂട്ടത്തിൽ ഒരു നിരന്തര കുറ്റവാളിയാണെന്നും സമാനമായ രീതിയിൽ പത്തോളം ഇരകൾ വേറെയുമുണ്ടെന്നും യുവതി ആരോപിച്ചു. ഉന്നത സ്വാധീനമുള്ള വ്യക്തിയായതിനാൽ ജാമ്യം അനുവദിച്ചാൽ തന്റെ ജീവന് ഭീഷണിയുണ്ടാകുമെന്നും തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പരാതിക്കാരി കോടതിയെ ബോധിപ്പിച്ചു.

 മൂന്ന് യുവതികളാണ് നിലവിൽ രാഹുലിനെതിരെ ലൈംഗികാരോപണങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക