Image

പായസത്തിനായി തിളപ്പിച്ച വെള്ളത്തില്‍ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

Published on 20 January, 2026
പായസത്തിനായി തിളപ്പിച്ച വെള്ളത്തില്‍ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

മലപ്പുറം: കല്യാണവീട്ടിൽ പായസത്തിനായി തിളപ്പിച്ച വെള്ളത്തില്‍ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മലപ്പുറം ചേളാരി സ്വദേശിയും താഴെ ചേളാരി വി.എ.യു.പി സ്കൂൾ ബസിലെ ഡ്രൈവറുമായ അയ്യപ്പൻ( 55) ആണ് മരിച്ചത്. 

ഞായറാഴ്ച പുലർച്ചെ 1.30നായിരുന്നു സംഭവം. ബന്ധുവിന്റെ വീട്ടിൽ കല്യാണ കലവറയിൽ സഹായിക്കുന്നതിനിടയിലായിരുന്നു അപകടം. പായസത്തിനായി വെള്ളം തിളപ്പിക്കുന്ന പാത്രത്തിലേക്ക് കാല് തെറ്റി വീഴുകയായിരുന്നു. ശരീരത്തില്‍ 70ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരമാണ് മരിച്ചത്. സരസ്വതിയാണ് ഭാര്യ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക