Image

മന്ത്രിയുമായുള്ള ചർച്ച വിജയം; നാളെ നടത്താനിരുന്ന സിനിമാ സമരം പിൻവലിച്ചു

Published on 20 January, 2026
മന്ത്രിയുമായുള്ള ചർച്ച വിജയം; നാളെ നടത്താനിരുന്ന സിനിമാ സമരം പിൻവലിച്ചു

സിനിമാ സംഘടനകള്‍ ബുധനാഴ്ച നടത്താനിരുന്ന സൂചനാസമരം പിന്‍വലിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമായി സംഘടനാ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച വിജയിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ഇതോടെ സിനിമാ ചിത്രീകരണങ്ങള്‍ തടസമില്ലാതെ തുടരുകയും, തിയറ്ററുകള്‍ പതിവ് പോലെ പ്രവര്‍ത്തിക്കുകയും ചെയ്യും. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിലിം ചേംബര്‍, താരസംഘനയായ അമ്മ തുടങ്ങിയവര്‍ സംയുക്തമായായിരുന്നു സൂചനാസമരം പ്രഖ്യാപിച്ചത്.

ചരക്കുസേവന നികുതിക്ക് (ജിഎസ്ടി) പുറമെ ഈടാക്കുന്ന വിനോദനികുതി പൂര്‍ണ്ണമായും ഒഴിവാക്കുക, സിനിമാ തിയറ്ററുകള്‍ അടക്കമുള്ളവയ്ക്ക് പ്രത്യേക വൈദ്യുതി താരിഫ് ഏര്‍പ്പെടുത്തുക മുതലായ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചായിരുന്നു സംഘടനകളുടെ സമരപ്രഖ്യാപനം. ഈ ആവശ്യങ്ങളില്‍ അനുകൂലമായി തീരുമാനമെടുക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക