
കര്‍ണ്ണാടകയില്‍ ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം കാട്ടി പ്രകോപനം സൃഷ്ടിച്ച ഹിന്ദു സംഘടനാ നേതാവിനെതിരെ കേസെടുത്ത് പോലീസ്. മഹാരാഷ്ട്രയിലെ ഹിന്ദു സംഘടനാ നേതാവായ ഹര്‍ഷിത താക്കൂറിനും, ആറ് സംഘടനാ നേതാക്കള്‍ക്കെതിരെയുമാണ് ബലെഗാവി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ജനുവരി 18-ന് മച്ചെയില്‍ നടന്ന അഖണ്ഡ ഹിന്ദു സമാവേശ് പരിപാടിയില്‍ പ്രാദേശിക സംഘടനയുടെ ക്ഷണപ്രകാരം ഹര്‍ഷിത പങ്കെടുക്കാനെത്തിയിരുന്നു. പരിപാടിയുടെ ഭാഗമായി തുറന്ന വാഹനത്തില്‍ നടത്തിയ ഘോഷയാത്ര സയ്യിദ് അന്‍സാരി ദര്‍ഗയ്ക്ക് മുന്നിലൂടെ കടന്നുപോകുമ്പോള്‍ ഹര്‍ഷിത, ദര്‍ഗയ്ക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം കാണിക്കുകയായിരുന്നു. ഇവര്‍ പലവട്ടം ഇത് ആവര്‍ത്തിക്കുകയും, കൂടെയുണ്ടായിരുന്ന ജനക്കൂട്ടം അതിനൊപ്പം ആര്‍പ്പ് വിളിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
തുടര്‍ന്ന് പ്രകോപനപരമായ ആംഗ്യം കാട്ടിയെന്നും, മതവികാരം വ്രണപ്പെടുത്തിയെന്നും കാട്ടി ഹര്‍ഷിതയ്‌ക്കെതിരെയും, സംഘാടകര്‍ക്കെതിരെയും ലഭിച്ച പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു.