
കൊച്ചി: ജനുവരി 11 ഞായറാഴ്ച രാവിലെ 11:30 നു കൊച്ചി ഗോകുലം പാർക്ക് കൺവൻഷൻ സെന്ററിൽ നടക്കുന്ന ഇ-മലയാളി സമ്മാന വിതരണ ചടങ്ങിൽ മലയാള സാഹിത്യ രംഗത്തെ ഭീഷ്മാചാര്യൻ സക്കറിയയും പങ്കെടുക്കുന്നു.
ഇ-മലയാളി ആഗോള തലത്തിൽ നടത്തിയ ചെറുകഥാ മത്സര്യത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളാണ് ചടങ്ങിൽ വിതരണം ചെയ്യുക. സമ്മേളനത്തിൽ സാഹിത്യ സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത ഭിഷഗ്വരൻ ഡോ. എം.വി. പിള്ള, ഗായിക കൂടിയായ ദലീമ ജോജോ എം.എൽ.എ., 'കമ്പിളികണ്ടത്തെ കൽഭരണികൾ' എന്ന ശ്രദ്ധേയ ഗ്രന്ഥത്തിന്റെ രചയിതാവ് പ്രൊഫ. ബാബു എബ്രഹാം, ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫോമാ) പ്രസിഡന്റ് ബേബി മണക്കുന്നേൽ, സെക്രട്ടറി ബൈജു വർഗീസ് എന്നിവരും പങ്കെടുക്കുന്നവരിൽ ഉൾപ്പെടുന്നു.

രചനകളുടെ ഇംഗ്ലീഷ് പരിഭാഷകളടക്കം സഖറിയാ നാല്‍പ്പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ പ്രസാധന മാധ്യമരംഗങ്ങളില്‍ 20 വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ടെലിവിഷന്റെ സ്ഥാപക പ്രവര്ത്തകന്. താമസം തിരുവനന്തപുരത്ത്.
ഈ പരിപാടിയിലേക്ക് താങ്കളെ ക്ഷണിക്കുന്നു.
RSVP: editor@emalayalee.com; 917 324 4907; 917 662 1122
ജോർജ് ജോസഫ്
സുനിൽ ട്രൈസ്റ്റാർ