Image

മാംദാനി പ്രതിജ്ഞയെടുക്കുന്നത് ഖുറാനിൽ കൈവച്ച് (പിപിഎം)

Published on 01 January, 2026
മാംദാനി പ്രതിജ്ഞയെടുക്കുന്നത് ഖുറാനിൽ കൈവച്ച് (പിപിഎം)

ന്യൂ യോർക്കിന്റെ ആദ്യത്തെ ഇന്ത്യൻ-മുസ്‌ലിം മേയറായി സോഹ്രാൻ മാംദാനി പുതുവത്സര ദിനത്തിൽ പ്രതിജ്ഞ എടുക്കുന്നത് വിശുദ്ധ ഖുറാനിൽ കൈവച്ചായിരിക്കും. ആദ്യത്തെ സൗത്ത് ഏഷ്യൻ മേയർ, ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ജനിച്ച ആദ്യ മേയർ എന്നീ സവിശേഷതകളും മാംദാനിക്കുണ്ട്. ഏറ്റവും പ്രായം കുറഞ്ഞ നഗരപിതാവുമാകും അദ്ദേഹം-34.

ടൈംസ് സ്‌ക്വയറിൽ ബോൾ ഡ്രോപ്പിംഗ് ചടങ്ങു കഴിഞ്ഞു താമസിയാതെയാണ് മാംദാനിയുടെ ഭരണം നിലവിൽ വരിക. ഏറ്റവും വലിയ യുഎസ് നഗരത്തിന്റെ 112ആം മേയറായി അദ്ദേഹം സ്ഥാനമേൽക്കും മുൻപ് രണ്ടു സത്യപ്രതിജ്ഞാ ചടങ്ങുകൾ ഉണ്ടാവും.

മൻഹാട്ടനിൽ പഴയൊരു സിറ്റി ഹാൾ സബ്‍വെ സ്റ്റേഷനിലാണ് ആദ്യ സത്യപ്രതിജ്ഞ. 1945 മുതൽ അടച്ചിട്ട സ്റ്റേഷനിൽ അറ്റോണി ജനറൽ ലെറ്റീഷ്യ ജെയിംസ് സത്യവാചകം ചൊല്ലിക്കൊടുക്കും. മാംദാനിയുടെ ഭാര്യ രമ ദുവാജിയും മറ്റു കുടുംബാംഗങ്ങളും പങ്കെടുക്കും.

പിന്നീട് കൂടുതൽ ജനപങ്കാളിത്തമുള്ള രണ്ടാമത്തെ പ്രതിജ്ഞയിൽ ആ ചുമതല ഇടതുപക്ഷ സെനറ്റർ ബെർണി സാന്ഡേഴ്സിനാവും. സിറ്റി ഹാളിന്റെ മുന്നിൽ നടക്കുന്ന ചടങ്ങിൽ റെപ്. അലെക്‌സാൻഡ്രിയ ഒക്കെഷ്യോ-കോർട്ടസ് പ്രസംഗിക്കും.

Mamdani to be sworn in as Mayor on Quran  
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക