
പ്രസിഡന്റ് ട്രംപ് അനുവദിച്ച 30 ദിവസം അവസാനിക്കുന്ന വെള്ളിയാഴ്ച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനെ കുറിച്ചുള്ള 'പതിനായിരക്കണക്കിനു പേജ്' രേഖകൾ ജസ്റ്റിസ് ഡിപ്പാർട്മെന്റ് പുറത്തു വിടുമെന്നു കരുതപ്പെടുന്നു. കൂടുതൽ വിവരങ്ങൾ പിന്നാലെ വരുമെന്നും വിവരമുണ്ട്.
ഡെപ്യൂട്ടി അറ്റോണി ജനറൽ ടോഡ് ബ്ലാങ്ക് പറഞ്ഞു: പതിനായിരക്കണക്കിനു പേജുകൾ ഇന്നു ഞങ്ങൾ പുറത്തു വിടും. ഫോട്ടോകൾ ഉൾപ്പെടെ പല തരം ഫയലുകൾ. എന്നാൽ അറ്റോണി ജനറൽ പാം ബോണ്ടിയും എഫ് ബി ഐ ഡയറക്‌ടർ കാശ് പട്ടേലും പറഞ്ഞതു പോലെ ഇരകളെ സംരക്ഷിക്കുക എന്നത് ഏറെ പ്രധാനമാണ്. ഓരോ കടലാസും സൂക്ഷ്മമായി പരിശോധിക്കും."
എപ്‌സ്റ്റീന്റെ കുറ്റകൃത്യങ്ങളെ കുറിച്ചു ഫ്ലോറിഡ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങൾ പുറത്തു വിടാനും കോടതി അനുവദിച്ചിട്ടുണ്ട്.
യുഎസ് ഹൗസ് ഓവർസയ്റ്റ് കമ്മിറ്റി നവംബർ 12നു 20,000 പേജുകൾ പരസ്യമാക്കിയിരുന്നു.
Epstein papers expected today