Image

ഹിജാബ് വലിച്ചുമാറ്റാൻ ശ്രമം; ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിവാദത്തിൽ, രൂക്ഷ വിമർശനവുമായി പ്രതിപക്ഷം

രഞ്ജിനി രാമചന്ദ്രൻ Published on 15 December, 2025
ഹിജാബ് വലിച്ചുമാറ്റാൻ ശ്രമം; ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിവാദത്തിൽ, രൂക്ഷ വിമർശനവുമായി പ്രതിപക്ഷം

ആയുഷ് ഡോക്ടർക്കുള്ള നിയമന ഉത്തരവ് കൈമാറുന്നതിനിടെ യുവതിയുടെ ഹിജാബ് വലിച്ചു മാറ്റാൻ ശ്രമിച്ച ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിവാദത്തിൽ. നിയമന ഉത്തരവ് നൽകിയ ശേഷം, മുഖ്യമന്ത്രി യുവതിയുടെ ശിരോവസ്ത്രത്തിലേക്ക് ആംഗ്യം കാണിക്കുകയും അതിനെക്കുറിച്ച് ചോദിക്കുകയും അത് മാറ്റാൻ ആവശ്യപ്പെടുകയും ചെയ്ത ശേഷം സ്വയം അത് നീക്കം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും പ്രതിപക്ഷം ശക്തമായ വിമർശനം ഉന്നയിക്കുകയും ചെയ്തു.

ആർജെഡി (RJD): "നിതീഷ് ജിക്ക് എന്ത് പറ്റി? അദ്ദേഹത്തിൻ്റെ മാനസികാവസ്ഥ പൂർണ്ണമായും ദയനീയമായ അവസ്ഥയിൽ എത്തിയോ, അതോ നിതീഷ് ബാബു ഇപ്പോൾ 100 ശതമാനം സംഘിയായി മാറിയോ?"— ആർജെഡി അവരുടെ എക്സ് അക്കൗണ്ടിൽ കുറിച്ചു. കോൺഗ്രസ്: "ഇതാണ് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. അദ്ദേഹത്തിൻ്റെ നാണംകെട്ട പ്രവർത്തി നോക്കൂ. ഒരു വനിതാ ഡോക്ടർ നിയമന ഉത്തരവ് വാങ്ങാൻ വന്നപ്പോൾ നിതീഷ് കുമാർ അവരുടെ ഹിജാബ് വലിച്ചു നീക്കി. ബീഹാറിലെ ഏറ്റവും ഉയർന്ന പദവി വഹിക്കുന്ന വ്യക്തി പരസ്യമായി ഇത്തരം ഹീനമായ പ്രവൃത്തികൾ ചെയ്യുന്നു. സംസ്ഥാനത്ത് സ്ത്രീകൾ എത്രത്തോളം സുരക്ഷിതരായിരിക്കും എന്ന് ചിന്തിച്ചു നോക്കൂ? ഈ മോശമായ പ്രവൃത്തിക്ക് നിതീഷ് കുമാർ ഉടൻ രാജിവെക്കണം. ഈ അശ്ലീലം ക്ഷമിക്കാൻ കഴിയാത്തതാണ്"— കോൺഗ്രസ് വീഡിയോ പങ്കുവെച്ച് കൊണ്ട് രേഖപ്പെടുത്തി. സംഭവത്തിൽ നിതീഷ് കുമാറിനെതിരെ കടുത്ത വിമർശനമാണ് ഇരു പാർട്ടികളും ഉന്നയിക്കുന്നത്.

 

 

 

English summary:

Attempt to pull off Hijab; Bihar Chief Minister Nitish Kumar in controversy, faces harsh criticism from opposition.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക