Image

സിഡ്നി വെടിവയ്പ്: സൂപ്പർ ഹീറോ ആയി വഴിപോക്കൻ; അക്രമിയെ കീഴ്പ്പെടുത്തി തോക്ക് പിടിച്ചു വാങ്ങി

Published on 14 December, 2025
സിഡ്നി വെടിവയ്പ്: സൂപ്പർ ഹീറോ ആയി വഴിപോക്കൻ;  അക്രമിയെ കീഴ്പ്പെടുത്തി തോക്ക് പിടിച്ചു വാങ്ങി

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഇന്നലെ നടന്ന വെടിവെപ്പിനിടെ ഒരു വഴിപോക്കന്‍ തോക്കുധാരികളില്‍ ഒരാളെ നിരായുധനായി ചെന്ന് കീഴടക്കി. ഇതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. വിഡിയൊയില്‍ തോക്കുധാരി നിറയൊഴിക്കുമ്പോള്‍ വഴിപോക്കന്‍ ഒരു കാറിനു പിന്നില്‍ മറഞ്ഞിരുന്നതിനു ശേഷം തോക്കുധാരിയുടെ പിന്നിലൂടെ ചെന്ന് അയാളെ കീഴ്‌പ്പെടുത്തുകയും തോക്ക് ബലമായി പിടിച്ചുവാങ്ങുകയും ചെയ്യുന്നുണ്ട്.

ഇതിലൂടെ കൂടുതല്‍ രക്തച്ചൊരിച്ചില്‍ തടയാന്‍ സാധിച്ചെന്നുമാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തോക്കുധാരിയെ കീഴ്‌പ്പെടുത്തിയ ആളെ ' യഥാര്‍ഥ ഹീറോ ' എന്ന് ന്യൂ സൗത്ത് വെയ്ല്‍സ് പ്രീമിയര്‍ ക്രിസ്റ്റഫര്‍ മിന്‍സ് വിശേഷിപ്പിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക