
കെടിയു, ഡിജിറ്റൽ സർവകലാശാലാ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ലോക് ഭവനിൽ എത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചു. മുഖ്യമന്ത്രി നടത്തുന്ന ക്രിസ്മസ് വിരുന്നിലേക്ക് ഗവർണറെ ക്ഷണിക്കാനാണ് മുഖ്യമന്ത്രി എത്തിയത്. കഴിഞ്ഞ ആഴ്ച നിയമമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും വിസി നിയമന വിഷയത്തിൽ സമവായത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. അന്ന് എന്തുകൊണ്ടാണ് മുഖ്യമന്ത്രി ചർച്ചയ്ക്ക് വരാത്തതെന്ന് ഗവർണർ ആരാഞ്ഞിരുന്നു.
ഗവർണറും മുഖ്യമന്ത്രിയും വിസി നിയമനത്തിനായി വെവ്വേറെ പേരുകളാണ് സമർപ്പിച്ച സാഹചര്യത്തിൽ സുപ്രീം കോടതി സ്വന്തം നിലയ്ക്ക് നിയമനം നടത്താനുള്ള നീക്കത്തിലാണ്. ഇതിനിടയിലാണ് മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. 15 മിനിറ്റ് മാത്രം നീണ്ടുനിന്ന ഈ കൂടിക്കാഴ്ചയിൽ വിസി നിയമനവുമായി ബന്ധപ്പെട്ട് സമവായത്തിൽ എത്താനായില്ലെന്നാണ് ലഭിക്കുന്ന വിവരം.
English summary:
Chief Minister meets Governor amid VC appointment dispute; invites to Christmas feast