Image

വിസി നിയമനത്തിൽ സുപ്രീംകോടതി ഇടപെടൽ; ഗവർണർ പരസ്യ വിമർശനവുമായി രംഗത്ത്

രഞ്ജിനി രാമചന്ദ്രൻ Published on 14 December, 2025
വിസി നിയമനത്തിൽ സുപ്രീംകോടതി ഇടപെടൽ; ഗവർണർ പരസ്യ വിമർശനവുമായി രംഗത്ത്

വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നടത്തിയ ഇടപെടലുകളെ പരസ്യമായി വിമർശിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. വിസിയെ നിയമിക്കാനുള്ള അധികാരം ചാൻസലർക്കാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. നിയമം പാലിക്കാൻ നിർദേശിക്കുന്നതിനു പകരം 'നിങ്ങളുടെ ജോലി ഞങ്ങൾ ചെയ്യാം' എന്ന് കോടതി പറയുന്നത് ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു. സാങ്കേതിക, ഡിജിറ്റൽ സർവകലാശാല വിസിമാരെ സുപ്രീംകോടതി തീരുമാനിക്കുന്നതിനെതിരെയായിരുന്നു ഗവർണറുടെ വിമർശനം. യുജിസി ചട്ടവും കണ്ണൂർ വിസി കേസിലെ വിധിയും പരാമർശിച്ചാണ് ഗവർണർ സുപ്രീംകോടതിയെ വിമർശിച്ചത്.

ഭരണഘടന ഭേദഗതി ചെയ്യാൻ കോടതികൾക്ക് അധികാരമില്ലെന്നും നാളെ തിരഞ്ഞെടുപ്പ് കമ്മീഷനോടും 'നിങ്ങളുടെ ജോലി ഞങ്ങൾ ചെയ്തോളാം' എന്ന് പറയുമോ എന്നും ഗവർണർ പരിഹസിച്ചു. നിയമനിർമ്മാണ സഭകളെ കോടതികൾ ബഹുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരേ കേസിൽ എന്തുകൊണ്ടാണ് പല കോടതികൾക്ക് വ്യത്യസ്ത നിലപാടെന്നും ഗവർണർ ചോദിച്ചു. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി. സദാശിവത്തിനെ ആദരിക്കുന്ന ചടങ്ങിലായിരുന്നു ഗവർണറുടെ കോടതിക്കെതിരായ ഈ പരാമർശം.

വിസി നിയമന വിഷയത്തിൽ ഗവർണറും സർക്കാരും തമ്മിൽ സമവായത്തിലെത്താൻ കഴിയാതിരുന്ന സാഹചര്യത്തിലായിരുന്നു സുപ്രീംകോടതിയുടെ ഇടപെടൽ.

English summary: 

Governor publicly criticizes Supreme Court intervention in VC appointment

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക