Image

എറണാകുളത്ത് 62കാരന് നഷ്ടമായത് 2.14 കോടി രൂപ; ഷെയർ ട്രേഡിംഗ് തട്ടിപ്പ്

രഞ്ജിനി രാമചന്ദ്രൻ Published on 14 December, 2025
എറണാകുളത്ത് 62കാരന് നഷ്ടമായത് 2.14 കോടി രൂപ; ഷെയർ ട്രേഡിംഗ് തട്ടിപ്പ്

ഷെയർ ട്രേഡിംഗിലൂടെ അധിക വരുമാനം വാഗ്ദാനം ചെയ്ത് എറണാകുളത്ത് 62 വയസ്സുകാരനിൽ നിന്ന് രണ്ടുകോടി 14 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എറണാകുളം ഇടപ്പള്ളി സ്വദേശിയായ വെങ്കിട്ടരാമനാണ് തട്ടിപ്പിന് ഇരയായത്. എറണാകുളം സിറ്റി സൈബർ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ഫേസ്ബുക്കിൽ ഷെയർ ട്രേഡിംഗുമായി ബന്ധപ്പെട്ട പരസ്യം നൽകിയാണ് തട്ടിപ്പുസംഘം ആളുകളെ ആകർഷിക്കുന്നത്. പരസ്യത്തിനൊപ്പമുള്ള ലിങ്കിലൂടെ ഇരകളുടെ വിവരങ്ങൾ ശേഖരിച്ച ശേഷം വാട്ട്സ്ആപ്പ് വഴി ബന്ധപ്പെട്ട് അധിക വരുമാനം വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിക്കും. ആദ്യം ചെറിയ തുകകൾ നൽകി വിശ്വാസം നേടിയ ശേഷം വൻ തുകകൾ നിക്ഷേപിപ്പിക്കുകയാണ് ഇവരുടെ രീതി. വെങ്കിട്ടരാമൻ ഫേസ്ബുക്കിൽ കണ്ട പരസ്യത്തിലൂടെയാണ് 'ആനന്ദ് രതി ഇൻവെസ്റ്റ്‌മെന്റ് സർവീസി'ന്റെ വെബ്സൈറ്റിൽ എത്തിയത്.

2025 ഒക്ടോബർ 30 മുതൽ ഡിസംബർ 3 വരെയുള്ള കാലയളവിൽ നാല് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 2.14 കോടി രൂപയാണ് സംഘം വെങ്കിട്ടരാമനിൽ നിന്ന് തട്ടിയെടുത്തത്. പിന്നീട് പണമോ ലാഭ വിഹിതമോ നൽകാതിരിക്കുകയും ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ബ്ലോക്ക് ചെയ്ത് മുങ്ങുകയും ചെയ്തതോടെയാണ് വെങ്കിട്ടരാമൻ പോലീസിൽ പരാതി നൽകിയത്.

English summary: 

Share trading fraud: 62-year-old in Ernakulam lost ₹2.14 crore; investigation begins

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക