
കൊല്ലം ജില്ലയിലെ കടയ്ക്കൽ കുമ്മിൾ വട്ടത്താമര സ്വദേശിയായ ശശി (65) എന്നയാളാണ് അഞ്ചു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായത്. ഒരു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി കുട്ടിയെ വീടിന്റെ ആളൊഴിഞ്ഞ ഭാഗത്തേക്ക് വിളിച്ചു വരുത്തി ലൈംഗികമായി ആക്രമിക്കുകയായിരുന്നു.
ലൈംഗികാതിക്രമം നടന്ന വിവരം കുട്ടി കഴിഞ്ഞ ദിവസമാണ് രക്ഷിതാക്കളോട് വെളിപ്പെടുത്തിയത്. ഉടൻ തന്നെ കുട്ടിയുടെ വീട്ടുകാർ കടയ്ക്കൽ പോലീസിൽ പരാതി നൽകി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ്, പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. കേസിൽ കൂടുതൽ നിയമനടപടികൾ പുരോഗമിക്കുകയാണ്.
English summary:
65-year-old arrested for attempting to sexually assault 5-year-old girl