
തിരുവനന്തപുരം നഗരസഭയിലെ വിജയത്തെത്തുടർന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ തിരുവനന്തപുരത്ത് വിജയാഹ്ലാദം നടത്തി. രാജീവ് ചന്ദ്രശേഖറും പുതുതായി തിരഞ്ഞെടുക്കപ്പെട്ട 50 കൗൺസിലർമാരും പ്രവർത്തകരുമാണ് നഗരം ചുറ്റി വിജയം ആഘോഷിച്ചത്. ബിജെപി ആസ്ഥാനമായ മാരാർജി ഭവനിൽനിന്ന് ആരംഭിച്ച പര്യടനം കവടിയാറിലാണ് അവസാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ നേരിട്ട് വിളിച്ച് വിജയത്തിൽ അഭിനന്ദനം അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ആദ്യത്തെ ബിജെപി മേയർ ആരെന്ന കാര്യത്തിലും ഉടൻ തന്നെ തീരുമാനം ഉണ്ടാകും. നിലവിൽ സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ ജില്ലാ അധ്യക്ഷനുമായിരുന്ന വി.വി. രാജേഷിനാണ് മേയർ സ്ഥാനത്തേക്ക് മുൻഗണന നൽകുന്നത്. കൂടാതെ ആർ. ശ്രീലേഖയുടെ പേരും പരിഗണനയിലുണ്ട്.
English summary:
BJP celebrates victory in Thiruvananthapuram; next Mayor soon