Image

ദക്ഷിണാഫ്രിക്കയില്‍ ക്ഷേത്രം തകര്‍ന്ന് ഇന്ത്യൻ വംശജനുള്‍പ്പെടെ നാലു പേര്‍ മരിച്ചു

Published on 14 December, 2025
ദക്ഷിണാഫ്രിക്കയില്‍ ക്ഷേത്രം തകര്‍ന്ന് ഇന്ത്യൻ വംശജനുള്‍പ്പെടെ നാലു പേര്‍ മരിച്ചു

 

ദക്ഷിണാഫ്രിക്ക ക്വാസുലു-നടാല്‍ പ്രവിശ്യയില്‍ നിർമ്മാണത്തിലിരുന്ന ക്ഷേത്രം തകർന്ന് ഇന്ത്യൻ വംശജനുള്‍പ്പെടെ നാലു പേര്‍ മരിച്ചു.

എതെക്വിനി റെഡ്ക്ലിഫില്‍ കുന്നിൻ മുകളില്‍ സ്ഥിതി ചെയ്യുന്ന ന്യൂ അഹോബിലം ടെമ്ബിള്‍ ഓഫ് പ്രൊട്ടക്ഷൻ്റെ ഒരു ഭാഗമാണ് തകര്‍ന്നു വീണത്. വെള്ളിയാഴ്ച കെട്ടിടത്തിന്റെ ഒരു ഭാഗത്ത് പണിചെയ്യുന്നതിനിടെ തകരുകയായിരുന്നു.


ഒരു നിർമ്മാണ തൊഴിലാളിയുടെയും ക്ഷേത്രത്തിലെത്തിയ ഭക്തൻ്റെയും മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് രണ്ട് പേരുടെ കൂടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരിച്ച നാല് പേരില്‍ ഒരാള്‍ ക്ഷേത്ര ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് അംഗവും നിർമ്മാണ പദ്ധതിയുടെ മാനേജരുമായ വിക്കി ജയരാജ് പാണ്ഡെയാണെന്ന് സ്ഥിരീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക