
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിലപാടുകൾക്ക് ഏറ്റ കനത്ത തിരിച്ചടിയാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ അഭിപ്രായപ്പെട്ടു. മന്ത്രി മുഹമ്മദ് റിയാസ് മുന്നിൽ നിന്ന് നയിച്ച കോഴിക്കോട് പോലും എൽ.ഡി.എഫിന് പരാജയം ഉണ്ടായി. ഈ സാഹചര്യത്തിൽ സർക്കാരിന് തുടർന്ന് ഭരിക്കാനുള്ള അവകാശം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം വിമർശിച്ചു.
പിണറായി വിജയനിൽ നിന്ന് മതേതര നിലപാടാണ് ജനം പ്രതീക്ഷിച്ചതെന്നും എന്നാൽ അത് സംഭവിച്ചില്ലെന്നും അൻവർ ചൂണ്ടിക്കാട്ടി. മതേതര നിലപാടുകളുള്ളവരെ വെല്ലുവിളിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. തൊഴിലാളി വിഭാഗവും മതേതര മനുഷ്യരും എൽ.ഡി.എഫിനെ കൈവിട്ടതോടെ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നൂറിലധികം സീറ്റുകൾ നേടാനാകുമെന്നും പി.വി. അൻവർ പ്രവചിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് മത്സരിക്കാതെ യു.ഡി.എഫിനെ പിന്തുണയ്ക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു