Image

മക്കളെ ഉപേക്ഷിച്ച കേസ്; യുവതിയെയും കാമുകനെയും വെറുതെ വിട്ടു

രഞ്ജിനി രാമചന്ദ്രൻ Published on 12 December, 2025
മക്കളെ ഉപേക്ഷിച്ച കേസ്; യുവതിയെയും കാമുകനെയും വെറുതെ വിട്ടു

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ കേസിൽ, യുവതിയെയും കാമുകനെയും കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതി വെറുതെ വിട്ടു. 2022-ൽ കുണ്ടറ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ, യുവതിയുടെ ഭർത്താവും മക്കളും കോടതിയിൽ അവർക്ക് അനുകൂലമായി മൊഴി നൽകിയതാണ് പ്രതികൾക്ക് അനുകൂലമായ ഈ വിധിക്ക് കാരണമായത്. പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിപ്പോയെന്നായിരുന്നു കവിതയ്ക്കും കാമുകൻ ജെർലിൻ ജോൺസനുമെതിരെ കേസ്.

എന്നാൽ, വിചാരണ വേളയിൽ കവിത ഒളിച്ചോടിയില്ലെന്ന് പിതാവും ഭർത്താവും കോടതിയിൽ മൊഴി നൽകി. പ്രതികൾ കുറ്റം ചെയ്തെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് മറ്റ് തെളിവുകൾ ഹാജരാക്കാനും സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് കോടതി ഇരുവരെയും വെറുതെ വിട്ടത്.

വിവാഹബന്ധം വേർപെടുത്തുന്നതിനായി കവിതയും ഭർത്താവ് ബി. ബിജുകുമാറും ഉഭയകക്ഷി സമ്മതപ്രകാരം കുടുംബകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

English summary: 

Case of abandoning children: woman and lover acquitted

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക