Image

'അമ്മ' അതിജീവിതയ്ക്കൊപ്പം; ശ്വേത മേനോൻ

Published on 12 December, 2025
'അമ്മ' അതിജീവിതയ്ക്കൊപ്പം; ശ്വേത മേനോൻ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികളുടെ ശിക്ഷാവിധിയിൽ പ്രതികരണവുമായി താര സംഘടന അമ്മ പ്രസിഡന്‍റ് ശ്വേത മേനോൻ. സംഘടന അതിജീവിതക്കൊപ്പമെന്നും പ്രതികൾക്ക് ലഭിച്ച ശിക്ഷ കുറഞ്ഞുപോയെന്നും ശ്വേത പ്രതികരിച്ചു. അപ്പീൽ പോകണമെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായം എന്നും ശ്വേത പറഞ്ഞു.

വിധി വരാൻ കാത്തിരിക്കുകയായിരുന്നുവെന്നും അതുകൊണ്ടാണ് പ്രതികരിക്കാൻ വൈകിയതെന്നുമായിരുന്നു ശ്വേത മേനോന്റെ പ്രതികരണം

അതേസമയം, ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തിൽ അമ്മയിൽ ഒരു ചർച്ചയും നടന്നിട്ടില്ല. അമ്മ പ്രതികരിക്കാൻ വൈകിയെന്ന ബാബുരാജിന്‍റെ വിമർശനത്തെ പറ്റിയുള്ള ചോദ്യത്തിന്, അത് ബാബുരാജിന്‍റെ മാത്രം അഭിപ്രായമാണെന്നും സംഘടനാകാര്യങ്ങൾ അറിയാത്തയാളല്ല ബാബുരാജ് എന്നും ശ്വേത പ്രതികരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക