Image

കിടപ്പുമുറിയുടെ ജനൽ കമ്പിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

രഞ്ജിനി രാമചന്ദ്രൻ Published on 12 December, 2025
കിടപ്പുമുറിയുടെ ജനൽ കമ്പിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഉപ്പള സോങ്കാലിൽ കൊടങ്കൈ റോഡിലെ മൊയ്തീൻ സവാദിൻ്റെ ഭാര്യ ഫാത്തിമത്ത് നസ്ബീനയെ (25) കിടപ്പുമുറിയുടെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് യുവതിയെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ വീട്ടുകാർ ഇടപെട്ട് ഉപ്പളയിലെ ആശുപത്രിയിലും തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചു.

മൂന്ന് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിൻ്റെ മാതാവാണ് മരിച്ച ഫാത്തിമത്ത് നസ്ബീന. സംഭവത്തിൽ മഞ്ചേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു.

 

English Summary:

The young woman was found hanging from the bedroom window bars.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക