
തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുകാരൻ തൂങ്ങിമരിച്ചു. ഹരിദാസ് എന്ന തടവുകാരനാണ് ജയിലിനുള്ളിലെ നിർമ്മാണ യൂണിറ്റിൽ പ്ലാസ്റ്റിക് വയറുപയോഗിച്ച് ജീവനൊടുക്കിയത്. ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കൊലക്കേസിലെ പ്രതിയാണ് മരിച്ച ഹരിദാസ്. 2012-ൽ ആലപ്പുഴയിൽ, തൻ്റെ മകളെ വിവാഹം ചെയ്യാൻ നിശ്ചയിച്ചിരുന്ന വരൻ്റെ മാതാവിനെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ ജീവപര്യന്തം തടവിൽ കഴിഞ്ഞിരുന്നത്.
English Summary:
Prisoner commits suicide at Poojappura Central Jail; the deceased was a murder convict.